എന്റെ കേരളം. God's Own Country My Kerala
Puthupulari പുതു പുലരി Puthupulari പുതു പുലരി
446 subscribers
64 views
5

 Published On Apr 20, 2024

💎⚔️ *കേരളം*⛱️

കേരളം തന്നിലല്ലാ പിറന്നെങ്കിൽ ഞാൻ
കഠിനമാം ദുരിതത്തിൽ നീന്തിയേനെ
കരയുവാൻ പോലുമാവാത്തൊരു ചേലിലെൻ
കരം, ഉടൽ ബന്ധനം മുറുകിയേനെ

കൊതി കൊണ്ടൊരൽപം മാംസം ഭുജിച്ചാലോ
കത്തിയാൽ, വാളിനാൽ വെട്ടിയേനെ
കത്തിച്ച് കൊന്നാലും കൂര തകർത്താലും
കാണില്ല കൂടെയൊരാളു പോലും.

കുഞ്ഞിന്റെ പഠനമോ നല്ല ചികിത്സയോ
കിട്ടാതെ തെരുവുകൾ തെണ്ടിയേനെ
കോവിലിൻ മുന്നിലെ കോലങ്ങളായവർ
ചാണകം തന്നിൽ നിരങ്ങിയേനെ.

കേരളം തന്നിൽ പിറന്നതിനാലിന്ന്
വീടുണ്ട് റോഡുണ്ട് സ്കൂളുമുണ്ട്
നാട്ടുകാർക്കൊക്കെയും താങ്ങായി തണലായി
നല്ല സർക്കാരതും കൂടെയുണ്ട്.

✒️ ഇൽയാസ് കുണ്ടൂർ

show more

Share/Embed