ഈയാംപാറ്റകൾ / കവിത/ ഇൽയാസ് കുണ്ടൂർ/ Malayalam Poem/ Puthupulari/Transport minister/turbo
Puthupulari പുതു പുലരി Puthupulari പുതു പുലരി
446 subscribers
104 views
5

 Published On Jul 17, 2024

ഗതാഗത വകുപ്പ് മന്ത്രി turbo
കേരള കോൺഗ്രസ്-ബി
ഗണേഷ് കുമാർ
Transport minister kb ganeshkumar
Kerala gov
കവിത🍀

🎗️ *ഈയാംപാറ്റകൾ*🧚‍♂️

മണ്ടനൊരാളെ ഞാൻ മണ്ടനെന്നുര ചെയ്താൽ
മണ്ടാനൊരിത്തിരി കണ്ടമുണ്ടോ
മണ്ടത്തരം കണ്ട് മിണ്ടാതിരുന്നെന്നാൽ
മണ്ടനെ പോലെ തന്നാകില്ലയോ

കുണ്ടാമണ്ടികൾ കണ്ടമാനം വരാൻ
മണ്ടയില്ലാത്തവർ കാരണക്കാർ
മിണ്ടണ്ടനിയാ മണ്ട പൊളിക്കുവാൻ
മണ്ടി വരും ചില മണ്ടൂസുകൾ.

കള്ള നേതാക്കളീ കള്ളവും കൊള്ളയും
കൊണ്ടു നടക്കുന്ന കണ്ടിടേണ്ടേ
മണ്ടൂസുമാരുടെ ജയ് വിളി തന്നിലാ
ഉണ്ണാക്കർ ഉന്നതി നേടിടുന്നു.

കണ്ണും കരളും ചിന്തയും മൂടിയാൽ
കള്ളവും കൊള്ളയും കണ്ടിടുമോ
കണ്ടറിയാൻ കഥ കേട്ടറിയാനെല്ലാം
കണ്ണും ചെവിയും തുറന്നിടേണ്ടേ

ഉണ്ടക്കണ്ണുണ്ട ഉരുട്ടിയിട്ടെന്തിനാ
മണ്ടൂസ് നീ തന്നെയാണെങ്കിലോ
കണ്ടത് മിണ്ടിയ കാര്യത്തിനാലെന്നെ
കണ്ടമാനം തെറി ചൊല്ലിടല്ലേ.

✒️ ഇൽയാസ് കുണ്ടൂർ.

show more

Share/Embed