Edmond Thomas Clint Story Iനിറങ്ങളുടെ കളിക്കൂട്ടുകാരൻ "എഡ്മഡ് തോമസ് ക്ലിന്റ് "
Eat Info Travel Eat Info Travel
2.59K subscribers
18,619 views
529

 Published On Jun 29, 2020

Edmond Thomas Clint Story Iനിറങ്ങളുടെ കളിക്കൂട്ടുകാരൻ "എഡ്മഡ് തോമസ് ക്ലിന്റ് "
ദൈവത്തിന്റെ കളഞ്ഞുപോയൊരു വിരലായിരുന്നു ക്ലിന്റ്. ഭൂമിയിലൊരു കുരുന്ന് ചിത്രങ്ങൾകൊണ്ടു വിസ്മയം തീർക്കുന്നുവെന്നറിഞ്ഞപ്പോഴാകാം നഷ്ടപ്പെട്ട വിരലിനെക്കുറിച്ചു ദൈവം ഓർത്തത്. വിണ്ണിൽനിന്നു മണ്ണിലേക്കുവീണ ആ വിരൽ, ദൈവം തന്റെ കയ്യോടു വീണ്ടും ചേർത്തപ്പോൾ എഡ്മണ്ട് തോമസ് ക്ലിന്റെന്ന ചിത്രവിസ്മയം ഓർമയായി. ഭൂമിയിൽ ജീവിച്ച ആറു വർഷവും 10 മാസവും 26 ദിവസവും മൂന്നു മണിക്കൂറുംകൊണ്ട് അവൻ വരച്ച് ലോകത്തിനു സമ്മാനിച്ചത് 26,000 ചിത്രങ്ങൾ.
എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‌വു‍‍ഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോർത്തിണക്കിയ ‘എഡ്മണ്ട് തോമസ് ക്ലിന്റ്’ എന്ന പേരുകാരൻ കീഴടക്കിയത് എവറസ്റ്റിനെക്കാൾ ഉയരങ്ങളാണ്; ലോകത്തിന്റെ ഓർമകളിൽ ബാക്കിയാക്കിയത് വിസ്മയ വിരലുകളിൽനിന്നു വിരിഞ്ഞ കാഴ്ചവസന്തങ്ങളും.കഥ കേൾക്കാനേറെ കൊതിയുള്ള കുട്ടിയായിരുന്നു ക്ലിന്റ്. അമ്മയായിരുന്നു അവന്റെ കൂട്ട്. അമ്മ പറഞ്ഞുകൊടുക്കുന്ന കഥകൾ അവനിൽ കാഴ്ചയുടെ വലിയ ലോകങ്ങൾ തുറന്നു. അച്ഛൻ വായിച്ചുകൊടുക്കുന്ന കഥകൾ അവന്റെ ഭാവനയെ പ്രായത്തിനപ്പുറത്തേക്കു വളർത്തി. ഒരു വയസ്സുമുതലേ കയ്യിൽ കിട്ടിയതെന്തും വരയായുധമാക്കിയ ക്ലിന്റ് ഒരിക്കലും അടങ്ങിയിരുന്നില്ല.ചെറിയ കല്ലെടുത്ത് വീടിന്റെ നടുമുറിയിൽ കിടന്നുകൊണ്ടു വൃത്തം വരച്ചുതുടങ്ങിയ ക്ലിന്റ് പിന്നീട് ക്രയോൺസിലും ജലച്ചായത്തിലും ഓയിൽ പെയിന്റിങ്ങിലുമൊക്കെ വിസ്മയം കാട്ടി. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാമ്പും എലിയും പുലിയുമൊക്കെ അവന്റെ വരച്ചങ്ങാതിമാരായി. കാറും തീവണ്ടിയും വിമാനവും അവന്റെ കുഞ്ഞാകാശങ്ങളെ വിശാലമാക്കി. ഉൽസവക്കാഴ്ചകളുടെ വർണവൈവിധ്യങ്ങൾ അവന്റെ കൈയടക്കത്താൽ മുദ്രിതമായി. പുലരിയും സായാഹ്നവും കടലുമൊക്കെ കടലാസ്സിൽ അവൻ മെനഞ്ഞെടുത്തു. ക്ലിന്റിന്റെ മഹാഭാരത ചിത്രപരമ്പര ഒരു കുരുന്നിന്റെ വിരലാൽ വിരിഞ്ഞതാണെന്നുകണ്ട് അമ്പരന്നവർ ഏറെയാണ്. ഭഗവാന്റെ വിശ്വരൂപം മുതൽ ശരശയ്യ വരെ ഉൾപ്പെട്ട ആ ചിത്രസഞ്ചയം കാണികളെ ക്ലിന്റിന്റെ ആരാധകരാക്കി.

Music provided by Free Vibes: https://goo.gl/NkGhTg
The End by Day 7:   / t.  .
Attribution-NoDerivs 3.0 Unported (CC BY-ND 3.0)
https://creativecommons.org/licenses/...

show more

Share/Embed