എഫാത്താ ❤️ 08 September 2024
TANAKH fr filson TANAKH fr filson
6.26K subscribers
775 views
41

 Published On Sep 7, 2024

അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്‌, സീദോന്‍ കടന്ന്‌, ദെക്കാപ്പോളീസ്‌ പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി.
ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേല്‍ കൈകള്‍വയ്‌ക്കണമെന്ന്‌ അവര്‍ അവനോട്‌ അപേക്‌ഷിച്ചു.
യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട്‌ അവന്റെ നാവില്‍ സ്‌പര്‍ശിച്ചു.
സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവനോടു പറഞ്ഞു: എഫ്‌ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം.
ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്‌ഫുടമായി സംസാരിച്ചു.
ഇക്കാര്യം ആരോടും പറയരുതെന്ന്‌ അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു.
അവര്‍ അളവറ്റ വിസ്‌മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്‌തിയും ഊമര്‍ക്കു സംസാര ശക്‌തിയും നല്‍കുന്നു.
മര്‍ക്കോസ്‌ 7 : 31-37

show more

Share/Embed