കൊണ്ടാട്ട മുളക് തയ്യാറാക്കാം😋😋. Perfect ആയി നല്ല രുചിയിൽ. ദീർഘകാലം കേടുകൂടാതെ ഇരിക്കും.
Parvathi's Kitchen Parvathi's Kitchen
124K subscribers
219,707 views
2.6K

 Published On Nov 25, 2019

വേനൽക്കാലമായാൽ മിക്കവാറും എല്ലാ വീടുകളിലും വറ്റലുകൾ ഉണ്ടാക്കി വെക്കും. മാസങ്ങളോളം ഇരിക്കും എന്നതാണ് അതിന്റെ പ്രത്യേകത. preservatives ഒന്നും തന്നെ ചേർക്കേണ്ട ആവശ്യം ഇല്ല.
വെയിലിൽ നന്നായി തന്നെ ഉണക്കി എടുക്കണം.

ഇന്നത്തെ നമ്മുടെ റെസിപി കൊണ്ടാട്ട മുളക് ആണ്.
കടയിൽ നിന്നും വാങ്ങുന്ന കൊണ്ടാട്ട മുളകിന് ഒന്നുകിൽ എരിവ് കൂടും അല്ലെങ്കിൽ ഉപ്പ് കൂടും
നമ്മൾ ഉണ്ടാക്കിയിരിക്കുന്നത് ഉപ്പും, എരിവും എല്ലാം പാകത്തിന് ആയാണ്.
ഇത് പോലെ തയ്യാറാക്കുമ്പോൾ നല്ല രുചിയും നല്ല മണവും ആണ്. എരിവും ഉപ്പും എല്ലാം പാകത്തിന് ആണ്. വളരെ നാൾ കേട് കൂടാതെ ഇരിക്കും.
ഇനി ഇത് വറുത്ത് നല്ല ഒരു ടിന്നിൽ അടച്ച് വെച്ചാൽ ഒരാഴ്ച വരെ ഇരിക്കും.

കൊണ്ടാട്ടങ്ങൾ ഇഷ്ടമില്ലാത്തവർ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും മുളക് കൊണ്ടാട്ടം.
ഏത് മുളക് കൊണ്ടും നമുക്കിത് ചെയ്യാം. കാന്താരി കൊണ്ടും ഉണ്ടാക്കാം. പക്ഷേ
എരിവുണ്ടാവും.
കൊണ്ടാട്ട മുളക് ഉണ്ടാക്കാനായി ഒരു മുളക് ഉണ്ട്. അത് കൊണ്ടാണ് നമ്മൾ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. വാങ്ങുമ്പോൾ അധികം മൂക്കാത്തത് കിട്ടുമോ എന്ന് നോക്കണം.
ഇത് season ആവുമ്പോൾ ആണ് മിക്കവാറും കിട്ടുക.
മുളക് കീറുമ്പോൾ ശ്രദ്ധിക്കണം.
മുഴുവനായും കീറരുത്.

തയ്യാറാക്കുമ്പോൾ വെയിലത്ത് നന്നായി ഉണക്കി എടുക്കണം.
പണ്ട് മുളക് ഉണക്കിയിരുന്നത് മുള കൊണ്ടുണ്ടാക്കിയ പനമ്പിൽ ആയിരുന്നു.
കുറച്ച് മുളക് ആണ് ഉള്ളത് എങ്കിൽ മുള കൊണ്ട് തന്നെ ഉണ്ടാക്കിയ മുറത്തിൽ ഇട്ടാണ് ഉണക്കിയിരുന്നത്‌.
ഇൗ മുറത്തിന് ' വട്ടോറം' എന്നും പറയും. ഇപ്പൊൾ ഇതൊന്നും കാണാൻ ഇല്ല.

വിശദമായി അറിയാൻ വീഡിയോ കണ്ട് നോക്കൂ.
ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ 😊

If you liked this video please don't forget to share 😊👍

mail me personally😍

[email protected]

Parvathi's Kitchen

Thank you 😊


#kondattammulaku #mulakuvaruthath #kondattammulakurecipe

show more

Share/Embed