പട്ടാമ്പി പാലത്തിൻ മുകളിലൂടെ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
Ezza Media by Faris Ezza Media by Faris
14.6K subscribers
21,053 views
134

 Published On Jul 30, 2024

പട്ടാമ്പി പാലത്തിൻ മുകളിലൂടെ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

ഭാരതപ്പുഴയിലെ ശക്തമായ നീരൊഴുക്കിൽ പട്ടാമ്പി പാലത്തിൻറെ മുകളിൽ വെള്ളം കയറി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് പാലത്തിന്മേൽ വെള്ളം കയറാൻ തുടങ്ങിയത്. ഭാരതപ്പുഴയുടെ സമീപത്തുള്ള വീടുകളിലേക്കും വെള്ളം കയറാൻ തുടങ്ങി. ദുരന്താവസ്ഥ കണക്കിലെടുത്ത് പട്ടാമ്പി നഗരസഭ പട്ടാമ്പി ഗവൺമെന്റ് ഹൈസ്കൂളിൽ
ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തൃത്താല, പട്ടാമ്പി പോലീസും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാമ്പ് ചെയ്തിട്ടുണ്ട്. വെള്ളിയാങ്കല്ല്, കാങ്കപ്പുഴ റെഗുലേറ്റർ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനവും പോലീസ് നിരോധിച്ചു....

#pattambi #ezzamediabyfaris #ezzamedia #pattambipalam #flood

show more

Share/Embed