Sports Management Career! Courses! Colleges! Apply Now! AKF Academy!
AKF Academy AKF Academy
32.2K subscribers
5,993 views
0

 Published On Sep 4, 2022

#akfacademy #fazeen #admission #sportsmanagement #careerinsports #sportscareers #admission2022 #admission #degreeadmission #pgadmission #degreeadmission2022 #pgadmission2022 #calicutuniversity #keralauniversity #ktu #mguniversity #kannuruniversity


സ്പോർട്സ് മാനേജ്മെന്റ് ... കളിയെ മാനേജ് ചെയ്യൽ മാത്രമല്ല പണി

അനുദിനം മാറിക്കൊണ്ടിരിക്കയാണ് മാനേജ്മെന്‍റ് പഠന ശാഖകൾ.
നിരവധി സ്പെഷ്യലൈസേഷനുകള്‍, വ്യത്യസ്തമായ ജോലി സാധ്യതകള്‍. ഒക്കെയാണതിന്.
ഇതില്‍ ഇക്കാല ഘട്ടത്തില്‍ ഉയര്‍ന്ന് വന്ന ഒരു ശാഖയാണ് സ്പോര്‍ട്സ് മാനേജ്മെന്‍റ്. സ്പോര്‍ട്സ് തന്നെ ഏറെ പ്രൊഫഷണലാവുകയാണ്.
ആ പ്രൊഫഷണലിസം നമ്മുടെ രാജ്യത്തും പടർന്ന് വരികയാണ്. ഫുട്ബോളിലാകട്ടെ വിദേശ ലീഗുകളുടെ മാതൃകയില്‍ ലീഗുകള്‍ വന്നു കഴിഞ്ഞു. . ക്രിക്കറ്റിൽ lPL, കബടിയിൽ പ്രോലീഗ്, വോളിബോളിൽ IVL ഇങ്ങനെ പലതും.
മറ്റ് ഗെയിമുകളുടെ കാര്യമായാലും ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ പ്രൊഫഷണലുകളുടെ ആവശ്യവും ഏറുകയാണ്.
എല്ലാ സ്പോര്‍സ് അസോസിയേഷനുകളിലും പ്രൊഫഷലുകളെ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയവും ഈ രംഗത്ത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇവിടെയാണ് സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍റെ പ്രസക്തി.
ടീമിന്‍റെ സംഘാടനം, ദൈനം ദിന കാര്യങ്ങള്‍, പൊതു ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ സ്പോര്‍ട്സില്‍ ഏറെ പ്രധാനമാണ്.

എന്താണ് ജോലി

കായിക താരങ്ങളുടെ ബ്രാന്‍ഡിങ്ങ്, പ്രമോഷനുകള്‍ തുടങ്ങിയവ നടത്തുന്ന സ്പോര്‍ട്സ് ഏജന്‍റ്, ടൂര്‍ണമെന്‍റ് ലീഗ് മാനേജര്‍മാര്‍, ക്ലബുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ക്ലബ് മേനേജര്‍മാര്‍, ക്ലബിന്‍റെ വരവ് ചിലവ് കണക്കുകള്‍ നിയന്ത്രിക്കുന്ന അക്കൌണ്ട് മാനേജര്‍മാര്‍, വേദികളിലെ ഭൌതീക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഈവന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ് ഈ പഠന ശാഖ.

കുറഞ്ഞത് ബിരുദം ഈ രംഗത്ത് ആവശ്യമാണ്. കോഴ്സുകൾ പഠിച്ചാൽ മാത്രം പോര, മാനേജിങ് രംഗത്ത് തിളങ്ങാനുള്ള കഴിവാണ് ഈ മേഖലയിൽ ഏറെ പ്രധാനം.

കോഴ്സുകളും പഠന സ്ഥാപനങ്ങളും

1. തമിഴ്നാട്ടിലെ അളഗപ്പ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ എം ബി എ ഉണ്ട്. ഡിഗ്രിയാണ് യോഗ്യത. (http://www.alagappauniversity.in)

2. മുംബൈ, ജയ്പൂർ, ജോഡ്പൂർ എന്നിവിടങ്ങളിലുള്ള നാഷണല്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.nasm.edu.in) ബി ബി എ, എം ബി എ, ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്.
അഹമ്മദാബാദ്, ഡൽഹി കേന്ദ്രങ്ങളിൽ യുജി പ്രോഗ്രാമുകളുമുണ്ട്.

3. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റില്‍ (http://www.iiswbm.edu/) ഒരു വർഷ പി ജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെൻ്റ് കോഴ്സുണ്ട്. ഡിഗ്രിയാണ് യോഗ്യത.

4. ഗ്വാളിയോറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ (http://lnipe.edu.in) പി ജി ഡിപ്ലോമ കോഴ്സുണ്ട്.

5. മുംബൈയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.iismworld.com)

ബാച്‌ലർ ഡിഗ്രി ഇൻ സ്പോട്സ് മാനേജ്മെന്റ്,
3 വർഷം, മുംബൈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്.

∙മാസ്റ്റേഴ്സ് ഡിഗ്രി ഇൻ സ്പോർട്സ് മാനേജ്മെന്റ്,
2 വർഷം,
മുംബൈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്.

∙പിജിപി ഇൻ സ്പോട്സ് & വെൽനെസ് മാനേജ്മെന്റ്,
11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം.

∙പിജിപി ഇൻ സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്,
11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം.

6. യു കെയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിര്‍ലിങ്ങില്‍ (https://www.stir.ac.uk) എം എസ് സി, പി ജി ഡിപ്ലോമ, പി ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.

7. ലണ്ടനിലെ UCFB (https://www.ucfb.com) യില്‍ ഈ വിഷയത്തില്‍ MSc കോഴ്സുകള്‍ ലഭ്യമാണ്

8. Sports & Management Research Institute, Sports Hub (Greenfield Stadium), Kariavattom, Thiruvananthapuram & Karikkamuri, Ernakulam:

∙സർട്ടിഫൈഡ് സ്പോർട്സ് മാനേജർ, 6 മാസം,
യോഗ്യത: എംബിഎ/പിജി ഡിപ്ലോമ ഒരു സെമസ്റ്ററെങ്കിലും പൂർത്തിയാക്കിയവർക്ക്.

∙പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, 12 മാസം,
യോഗ്യത: ബിരുദം വേണം.

∙അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ

(i) സ്പോർട്സ് ബിസിനസ്,
12 മാസം,
യോഗ്യത: പ്ലസ് ടു വേണം.

(ii) ഫുട്ബോൾ മാനേജ്മെന്റ്,
6 മാസം,
യോഗ്യത: പ്ലസ് ടു വേണം.

(iii) ക്രിക്കറ്റ് മാനേജ്മെന്റ്,
6 മാസം,
യോഗ്യത: പ്ലസ് ടു വേണം.

(iv) സ്പോർട്സ് എൻജിനീയറിങ്,
6–8 മാസം,
യോഗ്യത: എൻജി. ബിരുദ വിദ്യാർഥികൾക്ക്.

▫️എക്സിക്യൂട്ടീവ് ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്,
9 മാസം,
ഈ രംഗത്തു 3 വർഷത്തെ പരിചയവും മികച്ച ഇംഗ്ലിഷ് പ്രാവീണ്യവും.

9. Hindustan Institute of Technology and Science, Chennai:
എംബിഎ സ്പോർട്സ് മാനേജ്മെന്റ്.

10. Symbiosis School of Sports Sciences, Pune:
എംബിഎ സ്പോർട്സ് മാനേജ്മെന്റ്.

11. DY Patil University, Navi Mumbai:
എംബിഎ സ്പോർട്സ് ബിസിനസ് മാനേജ്മെന്റ്.

കളികൾ പലതുണ്ടാവും, കളികളുടെ മാനേജ്മെൻ്റ് രംഗവും വേറിട്ടുനിൽക്കുന്ന ഒരു കരിയറാണ്.

✍️✍️©️മുജീബുല്ല KM
സിജി കരിയർ ഗൈഡ്

show more

Share/Embed