Palakunnu Bharani Maholsavam Announcement By Karivellur Rajan
Unzu Unzu
14.8K subscribers
22,716 views
152

 Published On Mar 19, 2015

|| പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം ||

വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം‌, തറ, പള്ളിയറ, കോട്ടം‌, കാവുകൾ‌, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം.

തീയ്യ സമുദായത്തിന്റെ പ്രധാനപ്പെട്ട ഏഴു കഴകങ്ങളിൽ ഒന്നാണ് പ്രസിദ്ധമായ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് പതിനായിരങ്ങൾ എത്തിച്ചേരുന്ന ഭരണി മഹോത്സവം. ഓരോ വര്‍ഷവും ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരി മഹോത്സവത്തിന് വൻ ഭക്തജന പങ്കാളിത്തം ആണ് ഉണ്ടാവാർ.

വടക്കെ മലബാറിലെ ത്യശൂര്‍ പൂരമായാണ് പാലക്കുന്നിലെ ഭരണി മഹോത്സവം അറിയപ്പെടുന്നത്. ക്ഷേത്രപരിധിയിലെ 30 പ്രദേശിക കമ്മറ്റികളാണ് പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിക്കുന്നത്. നാടിന്റെ ഉത്സവമായ ഭരണി മഹോത്സവത്തിന് കൊടിയേറിയാല്‍ ഉദുമ ഗ്രാമത്തിനും പാലക്കുന്ന് പട്ടണത്തിനും നാല് ഭിന രാത്രങ്ങള്‍ ഉറക്കമില്ല. നീണ്ട രാവുകളെ പകലുകളാക്കിമാറ്റുന്ന മഹോത്സവമാണ് ഭരണി മഹോത്സവം..

തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം അവിടുന്നു ആചാരമഹിമയോടെ ഏറ്റുവാങ്ങിയ ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ ക്ഷേത്ര ഭണ്ഡാരവീട്ടിലേക്കു എഴുന്നള്ളത്തായി കൊണ്ടുവരുന്നു . തുടർന്ന് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളുടെ എഴുന്നള്ളത്തിനു ശേഷമാനു കൊടിയേറ്റം. കൊടിയേറ്റത്തിനു ശേഷം ഭൂതബലി ഉത്സവം, താലപ്പൊലി ഉത്സവം, ആയിരത്തിരി ഉത്സവം എന്നീ ചടങ്ങുകൾ ഓരോ ദിവസങ്ങളിൽലായി നടക്കുന്നു.

പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവമാണ് പ്രധാന ആകര്‍ഷണം. ആയിരത്തിരി നാളിൽ ക്ഷേത്ര പരിധിയിൽ പെട്ട വിവിധ പ്രാദേശിക സമിതികളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രാദേശിക സമിതികൾ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി വന്ന് വിവിധ കാഴ്ച വസ്തുകൾ സമർപ്പിക്കുന്നു. തുടർന്ന് ഉത്സവത്തിന്റെ പര്യവസാനത്തിൽ ആയിരത്തിലധികം ദീപങ്ങള്‍ ക്ഷേത്രത്തില്‍ പ്രകാശം ചൊരിയുന്ന ആയിരത്തിരി മഹോത്സവവും, കൊടിയിറക്കത്തോടെ ഉത്സവ സമാപനം കുറിക്കുന്നു. തൃശൂര്‍ പൂരത്തോളം വരുന്ന വെടിക്കെട്ടും ഭരണിമഹോത്സവത്തിന് കൊഴുപ്പേകുന്നു.

ഒരു നാട് മുഴുവന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഭരണി മഹോല്‍സവത്തെ നെഞ്ചേറ്റുന്ന കാഴ്ചയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ കാണാന്‍ കഴിയുന്നത്. കുംഭമാസത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നതിന്റെ തുടര്‍ ഉല്‍സവമായാണ് ഭരണി മഹോല്‍സവം വർഷാ വര്ഷം നടത്തപെടാറുള്ളത്

show more

Share/Embed