K. Radhakrishnan still lives in that leaky house, as a native farmer | Kaumudy
Kaumudy Kaumudy
5.39M subscribers
81,480 views
937

 Published On May 19, 2021

തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത നൂർക്കരയെന്ന കൊച്ചുഗ്രാമത്തിൽ നിന്നും ഇല്ലായ്മയിലൂടെ കടന്ന് വന്ന് ജീവിതം പോലും പാർട്ടിക്കും സമൂഹത്തിനു മായി ഉഴിഞ്ഞുവെച്ച കെ.രാധാകൃഷ്ണൻ എന്ന പച്ചയായ മനുഷ്യൻ രണ്ടാം മുഴവും മന്ത്രികസേരയിലെത്തുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്നത് സമൂഹത്തിലെ അധസ്ഥിത വിഭാഗവും, പിന്നോക്കം നില്കുന്നവരുമാണ്.തിരഞ്ഞെടുപ്പു ക ളിൽ തോൽവിയെ ന്തെന്നറിയാത്ത രാധാകൃഷ്ണൻ 1996ലാണ് ചേലക്കരയിൽ നിന്നും കന്നിയംഗം കുറിച്ചത്.നായനാർ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.പട്ടികജാതി വർഗ്ഗ വകുപ്പ് ഏറ്റെടുക്കുമ്പോൾ അവശരുടെയും ,പിന്നോക്കം നില്കുന്നവരുടേയും കാവലാളായി കെ.രാധാകൃഷ്ണൻ 'എം.എൽ.എ.മന്ത്രി, സ്പീക്കർ ,എന്നീ ഉന്നത പദവികൾ തേടിയെത്തിയപ്പോഴും സ്വന്തമായി നേടിയത് നാട്ടുകാരുടെ സേനഹം മാത്രം .കി ഴക്കൻ കാറ്റിൻ്റെ ശല്ല്യമില്ലാതെ കയറിക്കിടക്കാനുള്ള ഓലപ്പുരയിലായിരുന്നു രാധാകൃഷ്ണൻ്റെ ജീവിതം' പദവി ൽ തേടിയെത്തിയപ്പോൾ ആ പദവികൾക്കനുസരിച്ച് ജീവിക്കണമെന്ന സഹപ്രവർത്തകരുടെ നിർബ്ബദ്ധത്തിനൊരുങ്ങി വീടുവെക്കാൻ തീരുമാനിച്ചു. സ്വന്തമായി ഒരിഞ്ച് ഭൂമി പോലും സ്വന്തം പേരിലില്ലാത്ത രാധാകൃഷ്ണൻ അമ്മച്ചിന്ന യു ടെ പേരിലുണ്ടായിരുന്ന 26 സെൻ്റ് ഭൂമിയിൽ നിന്നും 15 സെൻ്റ് സ്വന്തം പേരിലാക്കി സഹകരണ ബാങ്കിൽ നിന്നും 5ലക്ഷം രൂപ വായ്പയെടുത്ത് ചെറിയൊരു വീടുവെച്ചു.പാതി വഴിയിൽ പണം കഴിഞ്ഞതുമൂലം വീടിൻ്റെ നിർമ്മാണം നിർത്തിവെച്ചു. അടുത്തിടെ വീട് മുഴുവൻ ചോർന്നൊലിക്കാൻ തുടങ്ങി. ഈർപ്പം കൊണ്ട് ചുമരുകളിൽ ഷോക്കേ ൽ ക്കാനും തുടങ്ങിയപ്പോൾ മുകളിൽ ഒരു നില കൂടി എടുത്താൻ ചോർച്ച നിർത്താനാകുമെന്ന് ഒരു പണിക്കാരൻ പറഞ്ഞു. അങ്ങിനെ സഹകരണ ബാങ്കിലെ വായ്പ ഉടുക്കി, കനറാ ബാങ്കിൽ നിന്നും വീണ്ടും 5ലക്ഷം രൂപ വായ്പയെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പണി പൂർത്തികരിക്കാനായില്ല. ഇപ്പോൾ ഈ പണി തീരാത്ത വീട്ടിലാണ് അമ്മ ചിന്നക്കൊപ്പം രാധാകൃഷ്ണൻ്റെ താമസം. ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ നിന്നും ആറു വയസ്സുള്ളപ്പോ ഴാ ണ് പിതാവ് കൊച്ചുണ്ണിയും, അമ്മ ചിന്നക്കും ചേലക്കരയിൽ കൊണ്ടുവന്നത് 'ആദ്യം പാടത്തെ ചേറിലും, ചെളിയിലുമാണ് കന്നുപൂട്ടിയും, കറ്റ യേന്തിയുമായിരുന്നു തുടക്കം.കഷ്ടതകൾ ഏറെ അനുഭവിച്ച രാധാകൃഷ്ണൻ ഇപ്പോഴും കൃഷിയേയും, കർഷകരേയും നെഞ്ചോട് ചേർത്ത് നിർത്തുന്നു.ചുട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലു പോലെ ഇപ്പോഴും നേരം വെളുക്കും മുമ്പ് രാധാകൃഷ്ണൻ കൃഷിയിടത്തിലെത്തും.പിന്നെ മണ്ണിനെ പൊന്നാക്കാനായി പൊരുതും. ഒപ്പം കുറെ കർഷകരുമുണ്ടാകും. ഓലപ്പുരയിലെ അടുക്കളയിൽ തീപുകയാൻ കഴിയാതെ വന്ന നാളുകൾ ഓർമ്മയിൽ വരുമ്പോൾ രാധാകൃഷണനി ലെ കർഷകന് ഇരട്ടി ഊർജം പകരും. നിയമസഭയി ലെ കസേര കളെക്കാൾ ജനഹൃദയത്തിലാണ് രാധാകൃഷ്ണൻ ജീവിക്കുന്നത് 'ജനകീയ പ്രശ്നങ്ങളുടെ ഇടിപ്പും, വേഗവുമാണ് രാധാകൃഷണൻ്റെ കൊടിയടയാളം, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് മൂല്യതകർച്ച നേരിടുന്നു എന്ന ആശങ്ക നിലനില്കുമ്പോൾ ജലത്തിൽ മത്സ്യം പോലെ മഹാന്മാരായ വിപ്ലവകാരിക ളു ടെ വാക്കുകളെ അന്വർത്ഥമാക്കിയാണ് രാധാകൃഷണൻ ജീവിക്കുന്നത് 'താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് സ്വയം സമർപ്പിക്കുമ്പോഴും ജനകീയ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ നിറം രാധാകൃഷ്ണൻ നോക്കാറില്ല കർഷകനായി ജീവക്കുന്ന ഈ കമ്മ്യൂണിസ്റ്റുകാരൻ കർഷക്ക് വേണ്ട സംരക്ഷണം ഇപ്പോലും ലഭിക്കുന്നില്ലെന്ന അഭിപ്രായ കാരനാണ്. പ്രകൃതിയെയും, പൂക്കളെയും, ജീവികളെയും സംരക്ഷിച്ച് ജീവിക്കുന്ന രാധാകൃഷണൻ്റെ വീട്ടിലെത്തിയാൽ ഇതിനെല്ലാം ഉത്തരം ലഭിക്കും.രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഈ നാട്ടിൻ പുറത്തു കാരൻ മന്ത്രിയാകുമ്പോൾ അഭിമാനിക്കുന്നത് താഴെ തട്ടിലുള്ളവരാണ് '

show more

Share/Embed