PRACTICAL MEDITATION മനശാന്തിക്കായുള്ള ആത്മീയ ശാസ്ത്രം (Brahmakumaris- Malayalam documentary )
Shivajyothi Media Keralam Shivajyothi Media Keralam
269K subscribers
1,269,662 views
12K

 Published On Jan 21, 2013

the basic of Rajayoga Meditation in malayalam language. prajapita brahma kumaris ishwariya vishwa vidyalaya
എല്ലാ മനുഷ്യരും ശാന്തിക്കും സന്തോഷത്തിനും വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ചെറിയതും വലിയതുമായ നേട്ടങ്ങളുണ്ടാകുന്ന സമയത്ത് ഈ രണ്ട് മാനസികാവസ്ഥകളെ നമ്മള്‍ ചെറിയതോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ആ അനുഭവത്തെ സ്ഥായിയായി നിലനിര്‍ത്തുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല? മിന്നിമറയുന്ന അനുഭവങ്ങള്‍ മാത്രമാണോ ഇവയെല്ലാം? പരിശ്രമിച്ചാല്‍ ഇവയെ സ്ഥിരപ്പെടുത്തുവാന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. എന്നാല്‍ അതിന് ഗഹനമായ ആത്മീയ അവബോധത്തോടെയുള്ള ധ്യാന പരിശീലനം ആവശ്യമാണ്. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയശേഷം ആത്മബോധത്തില്‍ സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീകശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.

show more

Share/Embed