റബീഹ് സ്നേഹസമ്മാനം AJMALUL AJAB ﷺ |MEHAFOOZ RIHAN & TEAMS|New super non-stop Madh song
FATHIH MEDIA FATHIH MEDIA
13.3K subscribers
38,284 views
758

 Published On Premiered Sep 5, 2024

𝙻𝚈𝚁𝙸𝙲𝚂:𝚂𝙷𝙰𝙺𝙸𝚁 𝚆𝙰𝙵𝚈 𝙲𝙷𝙴𝙺𝙰𝙽𝙽𝙾𝙾𝚁[9526647355]
𝚅𝙾𝙲𝙰𝙻:𝙼𝙴𝙷𝙰𝙵𝙾𝙾𝚉 𝚁𝙸𝙷𝙰𝙽 |𝙼𝚄𝚁𝚂𝙷𝙸𝙳 𝚂𝙸𝙽𝙰𝙽 |𝙸𝚁𝙵𝙰𝙽 |𝙰𝚂𝙻𝙰𝙷
𝙳𝙸𝚁𝙴𝙲𝚃𝙾𝚁:𝙱𝙰𝚂𝙸𝚃𝙷 𝙿𝙴𝚁𝚄𝙼𝚄𝙺𝙰𝙼
𝙲𝙾𝙾𝚁𝙳𝙸𝙽𝚃𝙾𝚁:𝙰𝙱𝙾𝙾𝙱𝙰𝙲𝙺𝙴𝚁 𝚆𝙰𝙵𝚈 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰
𝚃𝙸𝚃𝙻𝙴:𝙵𝙰𝚁𝚂𝙰𝙽𝙶𝚁𝙰𝙿𝙷𝚈
𝙲𝙰𝙼𝙴𝚁𝙰&𝙲𝚄𝚃:𝙵𝙻𝙰𝚂𝙷 𝙼𝙴𝙳𝙸𝙰

𝙰𝙻 𝙱𝙰𝚈𝙰𝙽𝙸𝚈𝚈𝙰 𝙳𝚄𝙵𝙵 𝚃𝙴𝙰𝙼 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰-2019
𝙼𝙰𝚂𝚃𝙴𝚁 & 𝙼𝚄𝚂𝙸𝙲: 𝚁𝙰𝙼𝚂𝙷𝙰𝙳 𝙰𝙼𝙰𝙽

𝙵𝙰𝚃𝙷𝙸𝙷 𝙼𝙴𝙳𝙸𝙰
𝙵𝚎𝚎𝚍𝚋𝚊𝚌𝚔: Wa.me/919846970902

اجمل العجب ﷺ
മഹ്ബൂബ് നബിയേ സ്വല്ലാ അലൈക...
മഹമൂദ് നബിയേ സ്വല്ല അലൈക...
മധുരം തുളുമ്പുന്ന മന്ദാരമേ..

മഹ്മൂദിൻ പോരിശ പാടും പോലെ
പാടാനൊരു പാട്ടില്ലീ പാരിൽ തീരെ...
മദ്ഹലയിൽ ദഫിന്റെ താളം പോലെ സുഖമേകും താളവുമില്ല വേറേ...
യതീമായി പാരിൽ പിറന്നെന്നാലും
എത്രയോ വേദന തിന്നെന്നാലും
ഉത്തമ ലോകത്തെ വാർത്തു മുത്ത്
പിറവി മുതൽ പിരിയും വരെയവരീ
കണ്മുന്നിൽ കുളിരലയായി
കരളകമിൽ കിനിയും തേനായി..
ഇനിയൊടുവിലെ നാൾ വരെയാത്മശാന്തിയായി-2
അവർ പുകൾ പാടാം ഞങ്ങൾ
അതിൻ രസം നുണയാം നമ്മൾ-2
അതീഭംഗിയേറും ചുവടാൽ ഗുരുസ്നേഹമേകാം ഞങ്ങൾ
അച്ഛരിതത്തിൻ മുത്തുകളൊന്നായി കോർത്തിടുന്നെ-2

കൂരിരുൾ മക്കത്
കുഫ്രാൽ അഖിലരിലുംമത്ത്
മൂത്തൊരു കാലത്തെത്തിയ മുത്തുരാചെയ്തു കലിമത്
സത്യ ശഹാദത്ത്
പുന്നാര പൂമക്കത് വിരിഞ്ഞ നേരത്ത്
പുലരിക്കും മുമ്പേ പകലോൻ വന്നു ചേലൊത്ത്...
പൂർണേന്തു തോറ്റിടുമാമുഖമെന്തൊരു സീനത്...2
ഇരുകവിളിണകളും ഒളിവിതറുകയല്ലോ...
പരിമളമാൽ പുളകിതമാം ദിനമല്ലോ...
മിഴിയിൽ സുറുമയാലേ...
മൊഴിയിൽ പുതുമ നീളെ...
ആാാ - കൂരിരുൾ

അനുരാഗമേറേ പൊഴിത്ത്
ഹലീമത്തിനല്ലഹ വിധിത്ത്..
അജ്മലുൽ അജബിനെ മുലയൂട്ടാനായി
അനുഭമശിശുവിൻ കൊതിവീട്ടാനായി
സഅദിയ്യ കുലമാകെ അളവില്ലാ സൗഭാഗ്യത്തിൻ സംഗമഭൂമികയായ്‌
പുതുപൈതലായ പ്രായത്തിൽ പോലും അവർ നീതിത്തൻ പാലകർ
അന്നാ ളംറത്തിനോടൊത്ത്
അജംമേച്ചിട്ടവരന്ന് വനത്തിനോടടുത്ത് ആ കാലമിൽ-ആ കാലമിൽ
ധവളഖമീസുമണിഞ്ഞ്
ദൈവത്തിനാജ്ഞയറിഞ്ഞ്
അണഞ്ഞന്നു മൂന്ന്പേരാ കുഞ്ഞിനടുത്തേക്ക്
അംലാക്കാണവരത കൂടി
ആ കുഞ്ഞിൻ നെഞ്ചും കീറി
നാഥന്റെ നൂറിന്റെ കരളകവും കഴുകിടലായി
ഖൽബു തിളങ്ങിടലായി
കൗതുകമേറുകയായി
ബാല്യത്തിൻ കിലുകിലു ശബ്ദം
മണിമക്കയിലുണരുന്നു
മൂല്യത്തിൻ പലപല കാതം
മണിമുത്ത് നടക്കുന്നു
അത് കണ്ടവരിൽ കാവ്യംപോൽ കൗതുകമൊഴുകുന്നൂ
അവരൽ അമീനെന്നതാ സ്നേഹത്തോടെ വിളിക്കുന്നു
അരിമുല്ല പൂവിൻ ഗന്ധം മക്കയെ തഴുകുന്നു
പരിപൂർണ നിലാവിന്റെ
പ്രഭയുള്ളൊരു വജ്ഹുണ്ടേ
പരിശുദ്ധി തുളുമ്പുന്ന പനിനീർപ്പൂ മനസ്സുണ്ടേ
സങ്കടവും സന്തോഷം പൊങ്കിടുമവരുടെ വാസം
തങ്ക ഖുറൈശീലാകെ അലങ്കാരപരിവേഷം
ബസ്വറയിലും ശാമിലുമാബദ്റണവാകുന്നേ
തിജാറത്തിനായി ഹിജാസിൽ നിന്നായി-2

മാതകപ്പൂ
മാതകപ്പൂ മധുരിത മലരിൻ
മണമൊന്നുണയാനാണോ
അന്നാമണലാരിണ്യത്തിലെ വാനിൽ മുഖിലെത്തി
തണലേറ്റ്
തണലേറ്റ്-ത്വാഹ റസൂലാ
മുഖമൂന്നുയർത്തനാണോ
ഒളിവിതറും കവിളിണകൾ കുളിരേറേ ചുരത്തി
മുത്തോളി-മുസ്തഫാ
ശാമിലേക്കായി യാത്രയിൽ
ഉത്തമ ഖദീജത്തിനായി
തിജാറത്തല്ലോ ലക്ഷ്യമിൽ
കൂട്ടിന് മൈസറയവരുടെ കൂടെ
കേട്ടിടയജബുണരും കഥയോടെ
പരിപാലകൻ പലപൊലിമകൾ
പ്രിയമലരിൽ തരലായി-മാതകപ്പൂ
ആ വാർത്തയറിഞ്ഞത് തൊട്ടൊരു ആശാമലരത മൊട്ടിട്ട്
അശകും ഐശ്യര്യം തിങ്ങും ബീവി ഖദീജയിലിതളിട്ട്
അതിലവരൊരു തോഴിയെ വിട്ട്
ഖുറൈശി കുലത്തിൽ അറിയിത്ത്
അജബുദിരും അൽഅമീനോട് കഴിക്കണം ഉടനെ കാനോത്ത്
സുന്ദരനർക്കണ വെല്ല്ണ പൂമുഖമെല്ലാ പൂവിയിലാവേഷം
മുന്തിയ പ്രായമതുണ്ടെന്നാലും
ബീവിയനുഗ്രഹ പരിവേഷം
മഹതിക്കോ നൽപ്പതുണ്ട്
മുത്തിരുപത്തഞ്ചിലെ ചെണ്ട്
ഒത്ത് മൊഴിഞ്ഞല്ലോ സമ്മതമെന്നവരുടെ ചുണ്ട്
പൊന്നിൻ പൂവിതളിൽ പിന്നെ മിന്നും രാപ്പകലണവായീ
മന്നിൻ മധുരിമ പോൽ എന്നും ആനന്ദ തേനുറവായി
മുന്നേ കാണാത്ത ഉപ്പയെ കണ്ടു ഖദീജത്തിൽ
പുന്നാരം തീരാ ത്തുമ്മയുമുണ്ട് ഖദീജത്തിൽ
നാളേറെ നീങ്ങി-നാമൂസുമിറങ്ങി
ജബലുന്നൂറിൽ ജിബ്രീലിൻ നൂറും തിങ്ങി

അന്നത്തിരുമേനി-വിറയാലേ കിടുങ്ങി
ഓതൂ എന്ന സ്വരം കേട്ടകം കുലുങ്ങി
പതറിയ മനസ്സാലെ ജബൽ വിട്ടത നബിയോടി ഖദീജയിലേക്ക്
കുതറി ജയിച്ചൊരു കിളി പോലെ
വിറക്ക്ണ കണ്ട് ബീയൊരു നോക്ക്
പുതുമാരനെ കണ്ടതുമവരൊരു കമ്പിളിയാലേ പുതച് കൊടുത്ത്
ഇമ്പം കൊണ്ടകാം തണുക്കും വാക്കുകളാൽ നബിയിൽ വർഷിത്ത്
പ്രിയനെ അങ്ങയെ അവരൊരു കാലത്തും കൈ വെടിയില്ല-ഭയമാൽ തലരല്ല
(2- കൈ വെടിയുകയില്ല...) (നാളേറെ നീങ്ങി...1)

പ്രിയതമനെ കുളിരോഴുകും
വചനവുമായി തഴുകിയവർ
വഹ് യൊഴുകും വഴികളിലെ വിഗ്നം ദൂരെ നീക്കിയവർ
അന്ന് മുതൽ ദീനിനിതൾ മലരായി വിടരുകയായി
നൂറ് പൊഴിയുന്നേ-ആഹാ
നേര് നിറയുന്നു
നേരിനൊളിവേകും
ഖമറിലെ പൂർണത തെളിയുന്നു
തേൻ കുടിക്കാനായി ശലഭങ്ങൾ നിരനിര തീർക്കുന്നു...
തമസ്സിൻ വാഹകരാ വിളക്കണക്കാൻ വെമ്പുന്നു

കൈവെള്ളക്കുള്ളിൽ വിരിഞ്ഞ മാണിക്ക്യത്തെ കൈവിട്ടെറിഞ്ഞില്ലേ മക്ക കുഫിർ മൂത്ത്
സ്വത്തും മുതൽ വെടിഞ്ഞ്
സത്യത്തിൻ സത്തയറിഞ്ഞ്-2
അന്നൊരു ഹിജ്‌റയൊരുങ്ങുന്നു
കാലത്തിനുമാ ഒരു പേർ വന്നു-2 - കൈവെള്ള

പുണ്യമദീന മനസ്സകമേതിലും ഉള്ള് നിറഞ്ഞുലസിക്കുകയായി
കണ്ണുനിറഞ്ഞണവായ റസൂലിനെ കരളകമാലെ പുണർന്നവരാ
തെന്നലു പോലും... ആാാ
തെന്നലുപോലും അന്നു മദീനയിൽ മാത്രമൊതുങ്ങുകയായി
പെണ്ണിനെ പോലുമൊഴിഞ്ഞു കൊടുത്തവരൻസാറാവുകയായ്
നിണവും പണവും അവരുടെ സ്നേഹക്കതിരിൽ പതിരൂല്ലാ
പണമാൽ ഗണമായ് അണവായവരോടിയ വഴിയറിയില്ല - കൈവെള്ള

ചരിതവും ചിരാത് പോൽ
തെളിഞ്ഞോരാകാലം
ചിരിതൂകി മദീനയും ഇന്നുമെത്ര ലോലം
പരിവർത്തങ്ങൾ പിന്നെ പരന്നേറേ ആലം
പകയാലേ പോരിനു വന്നോർ തകർന്നു കബോലം
എത്തി കുഫ്റോത്തതാ
മുത്തിന്നോടവരിൽ ഉൾപ്പക
കത്തിയും കൊടുവാളുകൾ ബദ്രുഹ്ദിൻ സൈഫുകൾ പലവകാ
പടവെട്ടുവാനവർ പാഞ്ഞെടുത്ത നേരവും അൻസാറുകൾ
മടിയൊട്ടുമില്ലാതെ ഏറ്റുമുട്ടി
(മതിവരാ സ്നേഹമിൽ)2 - ചരിതവും ചിരാത്..
വിജയം വിശ്വസിക്കൊപ്പമേ
നബിയുടെ ചരിതം അതിനെന്നും സാക്ഷ്യമേ-2
പാടിതീരാത്ത അവരുടെ മദ്ഹിൽ വേദനയും മധുരവുമുണ്ട്
പാരിന്നുടയവനൊടുവിൽ മക്കം ഫത്ഹാലേകി ജയച്ചണ്ഡ്‌
തെന്നലിനും ആ മിന്നൽ കണ്ടാ
മുന്നിൽ നൃത്തച്ചുവടുണ്ട്.
ഇന്നലെയെന്നത് പോലാ ചരിതം
കുഞ്ഞുമനസ്സിലുമേയുണ്ട്
ചില്ലകളെല്ലാം തൂലികയാക്കി മാഷിയായി കടലാണെന്നാലും
തീരില്ല-തീരില്ല
തീരില്ലാ മദ്ഹിൻ മധുരിമാ
തോരാ തോരാ-ദുരിതത്തിൻ ശമനമായി
ആാാ - 3

𝚂𝙿𝙴𝙲𝙸𝙰𝙻 𝚃𝙷𝙰𝙽𝙺𝚂 : 𝚂𝙰𝚈𝚈𝙸𝙳 𝙰𝙽𝚅𝙰𝚁 𝚂𝙰𝙳𝙸𝚀 | 𝚃𝙷𝙰𝙵𝚂𝙴𝙴𝚁 |𝙳𝚄𝙻𝙵𝚄𝙺𝙰𝚁 | 𝙼𝙾𝙸𝙳𝙴𝙴𝙽 | 𝙷𝙰𝚂𝚂𝙰𝙽 | 𝚂𝙰𝙹𝙸𝙳 | 𝚁𝙸𝚈𝙰𝚂 | 𝙹𝙰𝚂𝙴𝙴𝙼 | 𝙵𝙰𝚈𝙸𝚉


#mahfoozrihan #duffsong

show more

Share/Embed