DEVI DARSANAM/SREE MUTHAPPAN/CHERIKKAL MADAPPURA/MADHUMAZHA MADHUSOODANAN
DEEPESH THOLAMBRA DEEPESH THOLAMBRA
1.08K subscribers
1,941 views
74

 Published On Oct 18, 2022

#muthappan #puralimala #album #parassinikadavu #Cerikkal madapura#temple#deepesh #tholambra#trending #malayalam #album #pazhassiraja #devi ‪@DEEPESHTHOLAMBRA‬
Lyrics & Direction ; Madhumazha Madhusoodanan
Music ; Mathew Gandhara
Singer ; Gowri Nandhana
Dop & Editting ; Praveen Ayithara
Makeup ; Salala Peravoor
Coreography ; Swapna teacher vengad
Casting ; Anjana Chavassery

വര്‍ഷങ്ങളേറെ - ഒരുപക്ഷേ 250 - 300 വര്‍ഷങ്ങള്‍ പഴക്കമുള്ള തറവാട് - ആളൊഴിഞ്ഞ് തറവാടിന്‍റെ മുറ്റത്ത് തുളസിത്തറയില്‍ തലമുറയില്‍പ്പെട്ടവര്‍ നിത്യേന കൊളുത്തുന്ന മണ്‍ചിരാതിന്‍റെ വെട്ടം. അകത്ത് അറയില്‍ അഞ്ച് തിരിയിട്ട ഭദ്രദീപം. അവിടെ കുടിയിരിക്കുന്ന പരദേവത. - കരുവാ ഭഗവതി - തറവാട്ടിന് രക്ഷയും കാവലുമായ ദേവി. തെക്കിനിയില്‍ ശാക്തേയ മുറി. അടുത്തു തന്നെ കാരണവര്‍ക്കുള്ള മുറിയില്‍ വിളക്കും പീഠവും. ചേരിക്കല്‍ മടപ്പുരയില്‍ കുടിയിരുത്തിയ മുത്തപ്പന്‍ പുരളിമലയുടെ രാവുകളിലൂടെ നായാട്ടിന് ഇറങ്ങുന്നുണ്ടാവാം. ഐതിഹ്യങ്ങളുടെയും ഒരുപാട് അനുഭവങ്ങളുടെയും ഭൂമിയാണ് ഈ താഴ് വാരം. പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് പറയാന്‍ ദൃശ്യാനുഭവങ്ങള്‍ ഏറെ. പുത്തന്‍ തലമുറയിലുള്ളവരും വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ മനസ്സുമായി ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് പഴയ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പുത്തന്‍ തലമുറ ഇന്നും കൈത്തിരി കൊളുത്തി സംരക്ഷിക്കുന്നത്.

ധനുമാസ കുളിരിന്‍രാവില്‍ തറവാട്ടുമുറ്റത്ത് ചിലമ്പിട്ട് മുടിയഴിച്ചിട്ടാടുന്ന ഭഗവതി. മടപ്പുരയില്‍ നിന്ന് കെട്ടിയാടി മീത്തലെവീട് എന്ന ദേവസ്ഥാനത്തെത്തുമ്പോള്‍ പാതിരാവ് കഴിയും. അവിടെ അനുഗ്രഹവും ചുവട് വെച്ച് ആശിര്‍വാദവും കഴിഞ്ഞ് വലിയ വീട്ടിലേക്ക് (ഇടത്തിങ്കല്‍ തറവാട്) - കുലദേവതയായി വാഴുന്നേടത്തേക്ക് എത്തുന്നു. സൂര്യനുണരുംമുന്‍പേ തിരിച്ചുപോയിക്കഴിഞ്ഞാല്‍ പിന്നീട് ഇതേ വഴിയിലൂടെ പൊയ്ക്കണ്ണും നൃത്തച്ചുവടുമായി വാദ്യഘോഷങ്ങളോടെ കുളക്കരയിലെ വഴിയിലൂടെ തറവാടിന്‍റെ മുറ്റത്തേക്ക് മുത്തപ്പനെത്തുന്നു.

മണ്‍മറഞ്ഞുപോയ കാലത്തിന്‍റെ ജീവിച്ചിരിക്കുന്ന അവശിഷ്ടങ്ങളാണ് ഇത്തരം തറവാടുകള്‍. ചരിത്രത്തിനൊരിക്കലും മാറ്റിയെഴുതാനാവാത്ത കുറേ കാഴ്ചകള്‍. വിശാലമായ വയലും പറമ്പും തോടും കടന്ന് അരയാല്‍ത്തറയിലൂടെ പ്രദക്ഷിണം കഴിഞ്ഞ് തിരുനട കയറി ഗ്രാമദേവനായ ശ്രീകൃഷ്ണന്‍റെ മുറ്റത്തേക്ക്. ശ്രീകൃഷ്ണ ദേവന് ഉപദേവതങ്ങളായി ഗണപതിയും ഭഗവതിയും നാഗദൈവങ്ങളും. വിളിപ്പുറത്ത് ദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്ന ഒരു ഗ്രാമത്തിന്‍റെ മനോഹര ദൃശ്യമാണ് പുരളിമലയുടെ താഴ് വാരമായ തോലമ്പ്ര.

ഇരുണ്ട രാത്രികളില്‍ പോതിക്കുണ്ട് എന്ന ജലാശയത്തില്‍ നീരാടി തറവാട്ടുമുറ്റത്ത് ചിലമ്പിട്ടാടുന്ന ഭഗവതിയും രക്ഷകനായി ചേരിക്കല്‍ മടപ്പുരയില്‍ കുടികൊള്ളുന്ന മുത്തപ്പനും ഗ്രാമദേവനായ ശ്രീകൃഷ്ണഭഗവാനും ഗുരുകാരണവന്മാരും നിറസാന്നിധ്യമായി അന്നും ഇന്നും ഈ നാടിന്‍റെ ഓരോ തലമുറയേയും കാത്തുസൂക്ഷിക്കുന്നു.

അന്നും.... ഇന്നും.... എന്നും.....
രജനി ഗണേഷ് തോലബ്ര

show more

Share/Embed