❤️നിന്‍റെ തകർച്ചയിൽ ആശ്വാസമേകാൻ.. Karaoke❤️ Ninte Thakarchayil.. Malayalam Christian Devotional Song
J.A.D.A TV J.A.D.A TV
59.5K subscribers
110,209 views
1.3K

 Published On Jun 3, 2019

With Instrumental Break Timer
നിന്‍റെ തകർച്ചയിൽ ആശ്വാസമേകാൻ...
നിന്‍റെ തളർച്ചയിൽ ഒന്നുചേരാൻ
നിന്നെ താരാട്ടുപാടി ഉറക്കാൻ..
ഇതാ ഇതാ നിന്‍റെ അമ്മ...
നിന്‍റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്‍റെ തളർച്ചയിൽ ഒന്നുചേരാൻ
നിന്നെ താരാട്ടുപാടി ഉറക്കാൻ
ഇതാ ഇതാ നിന്‍റെ അമ്മ...


സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ..
ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ..
നിൻ വേദനയിൽ.. നിൻ സഹനത്തീയിൽ..
വിങ്ങി വിതുമ്പും.. നിൻ ഹൃദയകോണിൽ..
നിർമ്മല സ്നേഹത്തെളിനീർ നൽകാൻ
ഇതാ ഇതാ നിന്‍റെ അമ്മ..
ഇതാ ഇതാ നിന്‍റെ അമ്മ..

തിരുക്കുടുംബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരുശുദ്ധമറിയമാണമ്മ
ഇതാ ഇതാ നിന്‍റെ അമ്മ..


പാപികൾക്കെന്നും ആശ്രയമായവളല്ലോ..
പാപികൾക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ..
പാപച്ചേറ്റിൽ.. നീ പിടയുമ്പോൾ..
സാന്ത്വനമേകാൻ.. നിൻ കണ്ണീരൊപ്പാൻ..
നിന്നെ എന്നും മാറോടുചേർക്കാൻ..
ഇതാ ഇതാ നിന്‍റെ അമ്മ...
ഇതാ ഇതാ നിന്‍റെ അമ്മ...

 നിന്‍റെ തകർച്ചയിൽ ആശ്വാസമേകാൻ...
നിന്‍റെ തളർച്ചയിൽ ഒന്നുചേരാൻ
നിന്നെ താരാട്ടുപാടി ഉറക്കാൻ
ഇതാ ഇതാ നിന്‍റെ അമ്മ...
ഇതാ ഇതാ നിന്‍റെ അമ്മ...
ഇതാ ഇതാ നിന്‍റെ അമ്മ...

show more

Share/Embed