Bharath Gaurav tou trip Vlog - 02
Moly K V Moly K V
5.92K subscribers
44 views
1

 Published On Dec 17, 2023

1.a) സിറ്റി പാലസ് (City Palace)

ജയ്പൂ‌ർ നഗരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം, ജയ്‌പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന രജപുത്ര രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്നു. ചന്ദ്ര മഹൽ, മുബാരക് മഹൽ തുടങ്ങിയ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാര സമുച്ചയത്തിനകത്തുണ്ട്. കൊട്ടാര സമുച്ചയം ഇന്ന് മഹാരാജ സവായ് മാൻ സിംഗ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഒരു പ്രദർശനശാലയാക്കിയിട്ടുണ്ടെങ്കിലും, ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു. അംബറിന്റെ ഭരണാധികാരിയായിരുന്ന സവായ് ജയ് സിംഗ് രണ്ടാമൻ 1729 നും 1732 ഇടയിലാണ് ഈ കൊട്ടാരത്തിന്റെ പണി പൂർത്തീകരിച്ചത്. വിവിധ രജപുത്ര രാജാക്കൻമാർ ഇരുപതാം നൂറ്റാണ്ടുവരെ കൊട്ടാരത്തിന്റെ ഭാഗമായി പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്.

സിറ്റി പാലസിലെ ദിവാൻ-ഇ ഖാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ രണ്ട് വെള്ളിക്കുടങ്ങളാണ് ഗംഗാജലികൾ. 1896-ൽ പണിതീർത്ത ഇവയോരോന്നിനും 345 കിലോ വീതം ഭാരമുണ്ട്. വെള്ളികൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൽ എന്ന പേരിൽ ഇവ ഗിന്നസ്ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. 5 അടി 3 ഇഞ്ച് ഉയരവും 14 അടി 10 ഇഞ്ച് ചുറ്റളവുമുള്ള ഒരോ കുടത്തിനും 4091 ലിറ്റർ സംഭരണശേഷിയുണ്ട്. 1902-ൽ എഡ്വേർഡ് ഏഴാമൻ രാജാവിൻ്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൺ ഇംഗ്ലണ്ടിലേക്ക് തിരിച്ച ജയ്‌പൂർ രാജാവ് സവായ് മാധോ സിംഗ് രണ്ടാമൻ, ഗംഗാജലം നിറച്ച് ഈ കുടങ്ങൾ തന്റെ യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു.

ജന്തർ മന്തർ (Jantar Mantar): ജയ്‌പൂർ സിറ്റി പാലസിനുസമീപമായി സ്ഥാപിച്ചിട്ടുള്ള 19 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ഒരു സമന്വയമാണിത്. 1734-ൽ പണിപൂർത്തിയായ ജന്തർ മന്തർ പണികഴിപ്പിച്ചത്, ജ്യോതിശാസ്ത്രത്തിലും, ജ്യോതിഷശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ജയ്‌പൂർ മഹാരാജാവ് സവായ് ജയ് സിംഗ് രണ്ടാമനാണ്. ലോക പൈതൃക പട്ടികയിൽ ഇടം ലഭിച്ച നിർമ്മിതിയാണിത്. ജന്തർ മന്തറിൽ പ്രവേശിക്കുവാൻ പ്രത്യേകം ടിക്കറ്റ് ആവശ്യമാണ്.

1. b) ഹവാ മഹൽ (Hawa Mahal)

ജയ്പൂ‌ർ സിറ്റി പാലസിനു സമീപത്തായി സ്ഥിതിചെയ്യുന്ന സവിശേഷ ശൈലിയിലുള്ള മാളികയാണ് ഹവാ മഹൽ. കൊട്ടാരത്തിൻ്റെ അന്തഃപുരത്തിൻ്റെ ഭാഗമാണിത്. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിൻ്റെ അർഥം. 1799-ൽ മഹാരാജാ സവായ് പ്രതാപ് സിംഗ് ആണ് ഈ മാളിക പണികഴിപ്പിച്ചത്. സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിബന്ധമായിരുന്ന കാലഘട്ടത്തിൽ, കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറംലോകം വീക്ഷിക്കാനായി പണിതതാണിത്. കൃഷ്ണ ഭക്തനായിരുന്ന സവായ് പ്രതാപ് സിംഗ്, ശ്രീകൃഷ്ണ‌ന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെറെ മുൻഭാഗം രൂപകൽപന ചെയ്തത്. രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപന ചെയ്‌തത് ലാൽ ചന്ദ് ഉസ്താദ് എന്ന ശിൽപിയാണ്. മണൽക്കല്ലിൽ തീർത്ത അഞ്ച് നിലകളുള്ള ഹവാ മഹലിന് 953 ജനലുകളുണ്ട്.

1.c) അംബർ കോട്ട (Amer Fort)

രാജസ്ഥാനിലെ ജയ്‌പൂരിനടുത്ത് അംബറിൽ സ്ഥിതിചെയ്യുന്ന പുരാതനമായ കോട്ടയാണിത്. ആമെർ കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നു. രജപുത്ര മുഗൾ ശൈലികൾ സമ്മേളിക്കുന്ന അംബർ കോട്ട, മീണാ രാജവംശമാണ് പണിതത്. ഇന്നു കാണുന്ന രീതിയിൽ ഈ കോട്ട പുനർനിർമ്മിച്ചത് രജപുത്ര രാജാവായിരുന്ന രാജാ മാൻ സിംഗ് ആണ്. തലസ്ഥാന നഗരം ജയ്പൂ‌രിലേക്ക് മാറ്റുന്നതുവരെ വരെ രജപുത്ര രാജവംശം ഇവിടെ ഭരണം നടത്തി. ദിവാൻ-ഇ (Hall of Public Audience), -- (Hall of Private Audience), (Mirror Palace), സുഖ് നിവാസ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന നിർമ്മിതികളിൽ ചിലത്. ആരവല്ലി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്ന അംബർ കോട്ടക്കുമുന്നിൽ മഹോതാ തടാകം സ്ഥിതിചെയ്യുന്നു. അംബർ കോട്ടക്കുസമീപത്തായി രാജാ ജയ് സിംഗ് രണ്ടാമൻ പണികഴിപ്പിച്ച ജയ്ഗഢ് കോട്ടയും (Jaigarh Fort) കാണാവുന്നതാണ്.

ജൽ മഹൽ (Jal Mahal): അംബർ കോട്ടയിൽ നിന്നും ജയ്‌പൂർ നഗരത്തിലേക്കുള്ള പാതയുടെ ഇടതു വശത്തായി, അംബറിൽ നിന്നും ഏകദേശം 3.5 കി.മീ മാറി സ്ഥിതിചെയ്യുന്ന അഞ്ച് നിലകളുള്ള കൊട്ടാരമാണ് ജൽ മഹൽ. കൃത്രിമ തടാകമായ മാൻ സാഗർ തടാകത്തിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. തടാകം ജലത്താൽ നിറയുമ്പോൾ മുകളിലത്തെ നില മാത്രം പുറത്തുകാണുന്ന രീതിയിലാണ് ഇതിൻ്റെ നിർമ്മിതി. ഈ കൊട്ടാരം ഇന്നുകാണുന്ന നിലയിൽ പുനരുദ്ധരിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ മഹാരാജാ ജയ് സിംഗ് രണ്ടാമനാണ്. ഇപ്പോൾ ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല.

പ്രത്യേക ശ്രദ്ധയ്ക്ക്: അംബർ കോട്ട സന്ദർശിക്കുവാൻ പാർക്കിംഗ് ഏരിയയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കാൽനടയായോ, പാർക്കിംഗിൽ നിന്ന് ജീപ്പ് വാടകയ്ക്ക് എടുത്തോ കോട്ടയിൽ എത്തിച്ചേരാവുന്നതാണ്. ജീപ്പ് എടുക്കുന്ന യാത്രക്കാരെ അതേ വാഹനം പാർക്കിങ്ങിൽ തിരിച്ച് എത്തിക്കുന്നതാണ്.

2) വൈഷ്ണോ ദേവി ക്ഷേത്രം (Vaishnodevi Temple)

ജമ്മുവിലുള്ള പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് വൈഷ്‌ണോ ദേവി ക്ഷേത്രം (വൈഷ്‌ണോ ദേവി ഭവൻ). ജമ്മുകാശ്‌മീരിലെ കത്രയിൽ നിന്ന് 12 കിലോമീറ്റർ അകലെ ത്രികൂട പർവതത്തിലെ ഒരു ഗുഹയിലാണ് സമുദ്രനിരപ്പിൽനിന്നും 5,200 അടി ഉയരത്തിലുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാതൃദേവതയായ ദുർഗ്ഗയുടെ അഥവാ ആദി ശക്തിയുടെ അവതാരമാണ് വൈഷ്‌ണോ ദേവി. മഹാകാളി, മഹാലക്ഷ്‌മി, മഹാസരസ്വതി എന്നീ ദേവതകളുടെ സംയോജിത അവതാരമായും വൈഷ്‌ണാദേവിയെ ആരാധിക്കുന്നു. അതിനാൽ മഹാകാളി, മഹാലക്ഷ്‌മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകൾ നമുക്കിവിടെ കാണാൻ സാധിക്കും. വൈഷ്‌ണോ ദേവിയെ ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്നു. ദുർഗ്ഗ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന 52 മഹാ (പ്രധാന) ശക്തി പീഠങ്ങളിൽ ഒന്നായി ഇവിടം കണക്കാക്കുന്നു.

കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ് അർജുനൻ വൈഷ്‌ണാദേവിയെ ആരാധിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭക്തിയിൽ സന്തുഷ്‌ടയായ മാതൃദേവി അദ്ദേഹത്തിന്റെ മുന്നിൽ വൈഷ്ണോദേവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും മഹാഭാരതത്തിൽ പരാമർശിക്കുന്നുണ്ട്.


Please check comment box for more👇

show more

Share/Embed