Seeyon Manavalanen || സീയോൻ മണവാളനെൻ ||Samson Chengannur
In Christ Alone In Christ Alone
2.58K subscribers
8,040 views
0

 Published On Oct 2, 2021

#samsonchengannur #themysteryofthywill #Christiansongs


സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻ
കാലങ്ങളെത്ര കാത്തീടേണം(2)
ആ നാളും നാഴികയും ഞാൻ നോക്കി(2)
പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)
ഹാ എന്നു തീർന്നിടുമെന്നാശ

പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതം
ആകെയും തീർത്തതാമെൻ കാന്തൻ(2)
തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)
തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)
പങ്കമകറ്റിയെന്നെ കാക്കും;-

നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാം
നിൻപേർക്കായ് തന്നീടുവാനാശ(2)
എനിക്കേറുന്നെന്നുള്ളമതിലെന്നും(2)
നിൻ പേർക്കായ് ജീവനെത്തന്നെൻ(2)
പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;-

വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾ
പ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)
ആ നേരം പറന്നുപോം ഞാൻ വാനിൽ(2)
ഹായെന്റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)
ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;-

പതിനായിരങ്ങളിലും പാവനനായിടുന്നെൻ
സർവ്വാംഗസുന്ദരനാം കാന്താ(2)
നിൻ പ്രേമം എനിക്കു തന്നിടേണം(2)
നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)
ഭാഗ്യമെനിക്കു തന്നിടേണം;-

seeyon manavalanen kanthanay vanneduvan
kalangalethra katheedenam
haa nalum nazhikayum njaan nokki
param kothichidunnen kankalipparithil
haa ennu thernnidumennasha

papathilayidunna kalathilen duritham
aakeyum therthathamen kanthan
thannathmavalennullam nirachon
thankoode cherthedumennachaaram thannenikke
pankamakatiyenne kakkum;-

nin premam kandathil pinnen premamayathellam
ninperkkay thanneduvanaasha
enikkerunnennullamathilennum
nin perkkay jevanethannen
pranan thrananam cheythenperum prananathaneshu;-

vanathil kelkkume njananandamayorunaal
praanapriyan dhvanikkum shabdam
aa neram parannupom njaan vanil
haayente priyanumay chernnidunnennume njan
aaral varnnicheedamen bhagyam;-

show more

Share/Embed