ഇവനെ ധൈര്യമായി ഇനി വീട്ടിൽ വളർത്താം | ജിതേഷ്‌ജിയുടെ ഹരിതാശ്രമത്തിലെ രാജപാളയം നായ്ക്കൾ | Vlog#84
Reji Ramanchira Reji Ramanchira
47.6K subscribers
41,886 views
822

 Published On Dec 12, 2022

#jitheshji #cartoonistjitheshji #rajapalayam #rajapalayamdogs #rajapalayampuppy #rajapalayamdogbreed
ലക്ഷണമൊത്ത അര ഡസൻ രാജപാളയം നായ്ക്കൾ ജിതേഷ്‌ജിയുടെ ഹരിതാശ്രമത്തിലുണ്ട്..
വേഗവരയുടെ (Speed Cartoonist) തമ്പുരാൻ എന്നറിയപ്പെടുന്ന ജിതേഷ്‌ജി യുടെ ഹരിതാശ്രമത്തിലെ രാജപാളയം നായ്ക്കളുടെ വിശേഷങ്ങളും മറ്റു കാഴ്ച്ചകളുമാണ് ഇന്നത്തെ വിഡിയോയിൽ...
ജിതേഷ്‌ജി (jiTHESHji) യെക്കുറിച്ച് കൂടുതൽ അറിയാൻ...

അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്രകാരൻ, സചിത്ര പ്രഭാഷകൻ,
ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ,
ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയൻ .
ഇരുപതിലേറെ ലോകരാജ്യങ്ങളിലടക്കം 7000 ലേറെ സ്റ്റേജുകളിൽ വരവേഗവിസ്മയമൊരുക്കിയ പെർഫോമിങ്‌ ചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് നവകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് ജിതേഷ്ജി. 2008–ൽ ഇരുകൈകളും ഒരേ സമയം ഒരേപോലെ ഉപയോഗിച്ച് വെറും 5 മിനിറ്റിനുള്ളിൽ 50 പ്രശസ്തരെ സ്റ്റേജിൽ വരച്ച് വരവേഗത്തിൽ ലോക റെക്കൊർഡ് സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത് . ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിങ്‌ കമ്പനിയായ റാങ്കർ ഡോട്കോം ലോകത്തെ എക്കാലത്തെയും മികച്ച 100 ചിത്രകാരന്മാരുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ
പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം & എക്കസഫി ജൈവ വൈവിദ്ധ്യ ജ്ഞാനകേന്ദ്രത്തിൽ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾക്കൊപ്പം സഹവർത്തിത്വം പുലർത്തി
എക്കോ - ഫിലോസഫിക്കൽ സന്യാസജീവിതം നയിക്കുന്ന ഇദ്ദേഹം കോന്നിയിൽ സ്വന്തമായി എക്കറുകണക്കിന് സ്ഥലത്ത് വനം വെച്ചുപിടിപ്പിച്ചും പ്രകൃതി സംരക്ഷണ ജൈവ വൈവിദ്ധ്യ ബോധന പ്രവർത്തനങ്ങൾക്ക് നിസ്തുല മാതൃകയാണ്

കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദേശങ്ങൾ അയയ്ക്കാം..
Mob : +917510177777 (WhatsApp Message Only)
Email : [email protected]
വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

show more

Share/Embed