അത്ര ​ഗുരുതരമാണോ എംപോക്സ്? പടരുന്നത് ക്ലേഡ് വണ്‍ ബി വകഭേദം, വ്യാപനശേഷിയും മരണനിരക്കും കൂടുതൽ|
Mathrubhumi Mathrubhumi
765K subscribers
1,786 views
17

 Published On Sep 19, 2024

യു.എ.ഇ.യില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എം.പോക്‌സ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് മങ്കിപോക്‌സ് എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എങ്ങനെയാണ് രോഗം പകരുന്നത് എന്ന് നോക്കാം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ എംപോക്‌സ്. 1980ല്‍ ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. 1958ല്‍ ഡെന്മാര്‍ക്കിലാണ് ഈ രോഗം ആദ്യമായി കുരങ്ങുകളില്‍ സ്ഥിരീകരിക്കുന്നത്. മനുഷ്യരില്‍ എംപോക്‌സ് ആദ്യമായി കണ്ടെത്തുന്നത് 1970 ലാണ്. കോംഗോയിലെ 9 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിക്ക്. കോംഗോയില്‍ പിന്നീട് രോഗം കാര്യം വ്യാപിക്കുകയും ചെയ്തു. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കാണപ്പെട്ട എംപോക്‌സ് ഒരു ആഗോള പ്രതിസന്ധിയായി മാറുന്നത് 2022ലാണ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#monkeypox #monkeypoxcase

show more

Share/Embed