സഭയുടെ പീഢനം: കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിക്കുന്നു
Mathrubhumi News Mathrubhumi News
5.02M subscribers
1,253,705 views
0

 Published On Aug 8, 2016

സഭയുടെ മാനസീക പീഢനവും കള്ളക്കേസില്‍ കൂടുക്കാന്‍ ശ്രമവും തിരു വസ്ത്രമുപേക്ഷിക്കാന്‍ ഒരുങ്ങി കന്യാസ്ത്രീ. പാല രൂപതാംഗമായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് സഭയുടെ പീഢനങ്ങളില്‍ മനനൊന്ത് തിരുവസ്ത്രം ഉപേക്ഷിക്കുന്നത്. സഭ തനിക്കെതിരെ നടത്തുന്ന നടപടികള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാകമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും സിസ്റ്റര്‍ പരാതി നല്‍കിയിട്ടുണ്ട്. 1995 കന്യാസ്ത്രീ പട്ടം സ്വീകരിച്ച സിസ്റ്റര്‍ അധ്യാപികയായും ജോലിനോക്കിയിരുന്നു. പണം ദുരുപയോഗം, സ്ഥാപനങ്ങില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയ്‌ക്കെതിരെ സിസ്റ്റര്‍ പ്രതികരിച്ചു. ഇതാണ് സഭ തനിക്കെതിരെ തിരിഞ്ഞതിനു കാരണമെന്ന് ഇവര്‍ പറയുന്നു. തന്നെ മാനസികരോഗിയായി ചിത്രികരിക്കാനും കള്ളക്കേസില്‍ കുടുക്കാനും നീക്കം നടന്നതായും സിസ്റ്റര്‍ മേരീ സെബാസ്റ്റ്യന്‍ പറഞ്ഞു.

show more

Share/Embed