പാലക്കട്ടെ പുതിയങ്കം എന്ന ഗ്രാമം | PUTHIYANKAM MURALI LIFEJOURNEY PART 1 | ENTEMOHANGAL POOVANINJU
EK DIGITAL MEDIA EK DIGITAL MEDIA
11.1K subscribers
313 views
16

 Published On Sep 11, 2024

#puthiyankommurali#entemohangalpovaninju#ashadameghangal

പുതിയങ്കം മുരളി

മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളാണ് പുതിയങ്കം മുരളി. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പുതിയങ്കം എന്ന ഗ്രാമത്തിൽ വടക്കെഅണവൻകോട് തറവാട്ടിൽ അമ്മുക്കുട്ടിയമ്മയുടെയും പഴയന്നൂർ തെക്കേ കുറുപ്പത്തെ കൃഷ്ണൻനായരുടേയും മകനായി 1956 നവംബർ 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

നെന്മാറ NSS കോളേജിൽ നിന്നും പ്രീഡിഗ്രി പാസായി അദ്ദേഹം 1973ൽ കൊൽക്കത്തയിൽ എത്തി. ഏഴു വർഷക്കാലം അവിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു.
അതിനിടയിൽ ബംഗഭാസി കോളേജിൽ നിന്നും ഇംഗ്ലീഷ് ഓണേർസ് ബിരുദവും പിന്നീട് മലയാളം ബി.എ യും കരസ്ഥമാക്കി. ശേഷം പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും എടുത്തു. അക്കാലഘട്ടത്തിൽ തന്നെ
ചില സുഹൃത്തുക്കളുമായി ചേർന്ന്
മധുരിമ എന്നൊരു ക്ലബ് സ്ഥാപിക്കുകയും മലയാള നാടകഗാനങ്ങൾ വിവിധ കലാസംസ്കാരികവേദികൾക്കായി സ്വയം രചിച്ച് ഈണം പകർന്ന് പല സംഗീതപ്രതിഭകളെ കൊണ്ടും പാടിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പല കവിതകളും ആയിടെ
മലയാളവാരികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു വന്നിരുന്നു. ഇതിനൊപ്പം തന്നെ ഇംഗ്ലീഷിലും ഗാനങ്ങളും, ജിങ്കിൾസും രചിച്ചിരുന്നു.

1980യിൽ മദിരാശിയിൽ, കെൽട്രോണിൽ
ജോലി ലഭിക്കുന്നതോടു കൂടിയാണ് സിനിമാവേദിയിൽ രംഗപ്രവേശത്തിനുള്ള അവസരങ്ങൾ ലഭിക്കുന്നത്. 1982 –ൽ പ്രശസ്ത സംവിധായകൻ ഭദ്രന്റെ ആദ്യ സംവിധാന സംരംഭമായ "എന്റെ മോഹങ്ങൾ പൂവണിഞ്ഞു" ആയിരുന്നു ആദ്യ ചിത്രം. അതിലെ യേശുദാസും ജാനകിയും ചേർന്നു പാടിയ "ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു" എന്ന ഗാനവും "ലൗ ടു ഫോൾഡ് സിംഫണി " എന്ന ഒരു ഇംഗ്ലീഷ് ഗാനവും അദ്ദേഹത്തിന്റെ രചനകളാണ്. വി ദക്ഷിണാമൂർത്തി സ്വാമി ആയിരുന്നു സംഗീതം. തുടർന്നു ഭദ്രന്റെ തന്നെ ചങ്ങാത്തത്തിലും (1983) ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ (1984) യിലും ഗാനരചന നിർവഹിച്ചു. "ഈറൻപീലിക്കണ്ണുകളിൽ", "ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം", "ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍
മാഹേന്ദ്ര ജാലത്തിലോ" (യേശുദാസ്),
"പ്രഥമരാവിന്‍", "വിഷമവൃത്തത്തില്‍ വീണു വിതുമ്പി" (എസ് ജാനകി) എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഐ വി ശശിയുടെ അസ്സോസിയേറ്റ് ആയിരുന്ന ശശിമോഹന്റെ കന്നിചിത്രം 'ഓർമയിലെന്നും' (1988) യിലായിരുന്നു മുരളി പിന്നീട് ഗാനങ്ങൾ എഴുതിയത്.
"ആകാശ കണ്മണി തന്‍ ആനന്ദം ചന്ദ്രികയായ്" ,"കണ്‍കുളിരുവതെല്ലാം നീ മാത്രമേ" ,"ഉണരുണരൂ കുയിൽ മകളേ", "ഉണ്ണിക്കാറ്റിന്‍ ചുണ്ടില്‍ പൂമണം" എന്നിങ്ങനെ 4 ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ. യേശുദാസും ചിത്രയും ആയിരുന്നു ഗായകർ. സംഗീതം - ജെറി അമൽദേവ്. ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം പരാജയം ആയിരുന്നു.

തുടർന്നു ശശിമോഹന്റെ തന്നെ മിഴിയോരങ്ങളിലും (ഗംഗൈ അമരൻ), അപൂർവ്വസംഗമം (ജെറി അമൽദേവ്) യിലും ഗാനങ്ങൾ എഴുതി. 1989 യിൽ പുറത്തിറങ്ങിയ മിഴിയോരങ്ങളുടെ
കഥ, തിരക്കഥ, സംഭാഷണം രചിച്ചതും പുതിയങ്കം മുരളി തന്നെ ആയിരുന്നു. ആ വർഷം തന്നെ പുറത്തിറങ്ങിയ തുളസീദാസിന്റെ ഹിറ്റ് ചിത്രമായ ലയനത്തിലും ഗാനരചനയും സംഭാഷണവും നിർവഹിച്ചു.

സുനിൽ (വിശ്വചൈതന്യ) ആദ്യമായി സംവിധാനം നിർവഹിച്ച "പ്രിയപ്പെട്ട കുക്കു" (1992) യിലാണ് എസ് പി വെങ്കിടേഷുമായി പുതിയങ്കം മുരളി ആദ്യമായി സഹകരിക്കുന്നത്. അതിലെ 'കിലുകിലുക്കാം ചെപ്പേ കിങ്ങിണീ', 'മേലേ ഏതോ പൊന്‍താരം അതു താഴെ മണ്ണില്‍ വീണതോ',
'പഞ്ചശ്ശരന്‍ വിളിക്കിന്നു പഞ്ചവര്‍ണ്ണക്കിളിയേ നീ വാ' എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുനിലിന്റെ ഗാന്ധാരിയിലും ഈ ടീം ഒന്നിച്ചു.
"കണ്ണിന്‍മണിയേ...പൊന്‍കണിയേ","എങ്ങും പൊന്‍താരം വിരിയും ഏഴാം പൂമാനം" രണ്ടു ഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു. ജോൺ ശങ്കരമംഗലത്തിന്റെ സാരാംശത്തിലും (1994) മുരളി ഗാന രചന നിർവഹിച്ചിരുന്നു.

തുടർന്നു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം 2001 യിൽ പുറത്തിറങ്ങിയ 2009 യിൽ പുറത്തിറങ്ങിയ ഡബ്ബിങ് ചിത്രമായ പഞ്ചാമൃതത്തിലും ഗാനങ്ങൾ എഴുതി.

2018യിൽ ബ്രഹ്മകുമാരിസ് ന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ 'ഗോഡ് ഓഫ് ഗോഡ്സ്' എന്ന ചിത്രത്തിന്റെ മലയാളം
വേർഷനിലേ 9 ഗാനങ്ങളുടെ രചനയും പുതിയങ്കം മുരളി ആയിരുന്നു. സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ.
പയനത്തിൻ മൊഴി (ഒരു യാത്രാമൊഴി - തമിഴ് ) യുടെ ഗാനരചനയും സംഭാഷണവും ഇദ്ദേഹം ആയിരുന്നു.
മെഗാ സീരിയലുകളായ കൈലാസനാഥൻ, സീതായനം, മഹാഭാരതം, ശനീശ്വരൻ, മൗനം സമ്മതം എന്നിവക്കു വേണ്ടി സംഭാഷണവും എഴുന്നൂറോളം ഗാനങ്ങളുടെ രചനയും നിർവഹിച്ചു. കൈലാസനാഥന്റെ ഗാനരചനയ്ക്കു അദ്ദേഹത്തെ ചെന്നൈയിലെ ഒരു സാംസ്കാരിക വേദിയിൽ വെച്ചു പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി.

തൊണ്ണൂറുകൾ തൊട്ടേ മലയാളത്തിലെ ശ്രദ്ധേയമായ പല ടിവി പരമ്പരകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ലക്ഷാർച്ചന
അനർഘം
പുത്തൻപറമ്പിലെ മുത്ത്
മൃണാളിനിയെ സ്നേഹിച്ച കുറ്റത്തിന്
വെൺചാമരം
റെഡ് റോസസ്
ചില്ല്
ശ്രുതിസാഗരം
ചക്രവാകം
ഇവരിലൊരാൾ

അദ്ദേഹത്തിന്റെ ചില ശ്രദ്ധേയമായ ചില തമിഴ് പരമ്പരകൾ

കില്ലാടി ചെല്ലമ്മ
സിലൈ
പന്തയം
കസ്തൂരി
അനൽക്കാറ്റ്റ്

തമിഴിൽ കൃഷ്ണമുരളി എന്ന പേരിൽ ആയിരുന്നു രചന നിർവഹിച്ചത്.

സിനിമ-സീരിയൽ രംഗത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഈ ബഹുമുഖപ്രതിഭ 7 വർഷത്തോളം കാലം രാമോജി ഫിലിം സിറ്റിയിൽ ഫിലിം മാർക്കറ്റിംഗ് & ബഡ്ജറ്റിങ് മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്.

കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിച്ച "അർപ്പണം" ആണ് പുതിയങ്കം മുരളിയുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. N.V ഹരിദാസ് ആണ് സംഗീതസംവിധാനം നിർവഹിച്ചത്.

പുതിയങ്കം മുരളിയുടെ ഭാര്യ : ലക്ഷ്മി ദേവി
രണ്ടു മക്കൾ : സിമിതയും നിമിതയും.

ഈ കഴിവുറ്റ കലാകാരന്റെ തൂലികയിൽ നിന്നും ഇനിയും അനേകം മനോഹര ഗാനങ്ങൾ പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

show more

Share/Embed