Why Colours are Just An illusion of Our Brain? | നിറങ്ങൾ, വെറും ഭാവന മാത്രമോ? How we see colours?
Science 4 Mass Science 4 Mass
205K subscribers
56,250 views
2.2K

 Published On Dec 9, 2023

How we see colours?
Colours, are just an illusion that our eyes and brain make together. It would be difficult for anyone to quickly believe that light does not have a property called color. But it's true. The concept of color is taken by our brain from the signals generated when light of different wave lengths falls on our eye's Retina. That is, color is just a figment of our brains.

There are some problems due to our eyes and brain work together in this way. Often, it's very easy to convince us that there are colors that don't exist. While watching this video, you are actually being misled. You may be wondering if the color of the image of the flower you see on the screen right now is yellow. But its color is not yellow. This is because the screens of the mobile phone and computer cannot emit yellow light. The picture of this flower has a yellow colour only inside our brains. Let Us leave yellow for now. There is no magenta or purple light in this world. But we can see all these colors. In short, there is no compulsion that the true colors of the colorful world we see must be the same as what we see.
Similarly, the other thing is that, all human beings do not distinguish colors the same way. Some people can see more variety of colors than others. Because the sensitivity of color is not the same for all humans. Studies have shown that women are more likely to be able to see more colors.

What colors really are. Why is it to be said that colour is just the creation of our brain? Often, why do we see colors that do not exist? What's the reason why some people are able to see more colors? Let's take a look at this video.

#colorperception #howweseecolors #scienceofcolor #colorpsychology #vision #eyeanatomy #conesandrods #wavelengthsoflight #primarycolors #secondarycolors #complementarycolors

Colours അഥവാ നിറങ്ങൾ എന്നത്, നമ്മുടെ കണ്ണും ബ്രെയ്‌നും ചേർന്ന് ഉണ്ടാക്കുന്ന ഒരു illusion മാത്രമാണ്. അല്ലാതെ പ്രകാശത്തിനു നിറം എന്ന ഒരു പ്രോപ്പർട്ടി ഇല്ല എന്ന് പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷെ കാര്യം സത്യമാണ്. നമ്മുടെ കണ്ണിന്റെ Retinaയിൽ, വ്യത്യസ്ത wave lengthഇലുള്ള പ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന signalഇൽ നിന്നും, നമ്മുടെ Brain ഉണ്ടാക്കി എടുക്കുന്നതാണ് നിറം എന്ന സങ്കൽപ്പം. അതായത് നമ്മുടെ തലച്ചോറിൻറെ ഒരു ഭാവന മാത്രമാണ് നിറം.
നമ്മുടെ കണ്ണും ബ്രെയിനും ചേര്‍ന്ന് ഈ രീതിയിൽ പ്രവർത്തിക്കുന്നതു മൂലം ചില പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും, ഇല്ലാത്ത കളറുകൾ ഉണ്ടെന്നു നമ്മളെ തെറ്റി ധരിപ്പിക്കാൻ വളരെ എളുപ്പമാണ്. ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ തന്നെ സത്യത്തിൽ നിങ്ങൾ തെറ്റി ധരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇപ്പൊ സ്‌ക്രീനിൽ കാണുന്ന പൂവിന്റെ ചിത്രത്തിന്റെ നിറം മഞ്ഞയാണ് എന്നാണ് നിങ്ങൾ വിജാരിക്കുന്നുണ്ടാവുക. പക്ഷെ ഇതിന്റെ നിറം മഞ്ഞയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാൻ mobile ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും സ്‌ക്രീനുകൾക്കു കഴിയില്ല. ഈ പൂവ്വിന്റെ ചിത്രത്തിന് മഞ്ഞ നിറം ഉള്ളത് നമ്മുടെ തലച്ചോറിനകത്തു മാത്രമാണ്. ഇനി മഞ്ഞയുടെ കാര്യം പോട്ടെ എന്ന് വെക്കാം. Magenta, purple എന്നീ കളറിലുള്ള പ്രകാശം ഈ ലോകത്തു തന്നെയില്ല . എങ്കിലും ഈ കളറുകൾ ഒക്കെ നമുക്ക് കാണാൻ കഴിയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ കാണുന്ന colourful ലോകത്തിന്റെ യഥാർത്ഥ നിറങ്ങൾ നമ്മൾ കാണുന്നത് തന്നെയായിരിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല.
അതുപോലെ തന്നെ മറ്റൊരു കാര്യം, എല്ലാ മനുഷ്യരും നിറങ്ങളെ വേർതിരിച്ചു കാണുന്നത് ഒരുപോലെയായിക്കൊള്ളണമെന്നില്ല. ചില ആളുകൾക്ക് മറ്റുളവരേക്കാൾ കൂടുതൽ variety colours കാണാൻ കഴിയും. കാരണം നിറത്തിന്റെ sensitivity എല്ലാ മനുഷ്യർക്കും ഒരുപോലെയല്ല. അതിൽ തന്നെ സ്ത്രീകളിലാണ് കൂടുതൽ നിറങ്ങൾ കാണാൻ കഴിയുന്നവരുടെ അളവ് കൂടുതൽ ഉള്ളത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നിറങ്ങൾ എന്നത് സത്യത്തിൽ എന്താണ്. അത് നമ്മുടെ തലച്ചോറിന്റെ സൃഷ്ട്ടി മാത്രമാണ് എന്നു പറയാന്‍ എന്താണ് കാരണം. പലപ്പോഴും, നമ്മൾ ഇല്ലാതെ കളറുകളെ കാണുന്നതെന്തുകൊണ്ട്. ചില ആളുകൾക്ക് കൂടുതൽ നിറങ്ങൾ കാണാൻ കഴിയുന്നത്തിന്റെ കാരണം എന്താണ്. നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

show more

Share/Embed