കുട്ടികൾ ഇല്ലാത്തവർക്കുള്ള പുതിയ ചികിത്സ രീതികളെ കുറിച്ചറിയാം
Ebadu Rahman Tech Ebadu Rahman Tech
1.18M subscribers
237,153 views
2K

 Published On Premiered May 20, 2023

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9656069000

Dr Aswathy Kumaran
Senior Consultant
Fertility & Reproductive Medicine
Aster MIMS Kottakal
Malappuram



ദാമ്പത്യം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ആയിരത്തില്‍ പരം ദമ്പതികളാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഡോ അശ്വതി കുമാരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കന്ന ആസ്റ്റര്‍ മിറക്കിള്‍ എന്ന വന്ധ്യതാ നിവാരണ യൂണിറ്റിലൂടെ അച്ഛനമ്മമാരാവുക എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ ഒന്നാം നിര ഐ വി എഫ് സെന്റര്‍ സെന്റർ ആകാൻ ആസ്റ്റർ മിറക്കലിന് സാധിച്ചു .അറനൂറിൽ പരം ഗർഭധാരണമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവിടെ വിജയകരമായി പൂർത്തീകരിച്ചത് . ഇതില്‍ പലരും ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് പല ഇടങ്ങളില്‍ നിന്ന് വിധിയെഴുതിയവരാണ്. എല്ലാവരും ഐ വി എഫിലൂടെയല്ല മാതാപിതാക്കളായത്. വന്ധ്യതയുടെ കാരണം തുടക്കത്തിലേ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്. അങ്ങിനെ തിരിച്ചറിഞ്ഞവരില്‍ പലര്‍ക്കും വളരെ നിസ്സാരമായ പ്രശ്‌നങ്ങളേയുണ്ടായിരുന്നുള്ള. അത്തരം സാഹചര്യങ്ങളെ മരുന്ന് ഉപയോഗിച്ചും മറ്റ് ചികിത്സാരീതികള്‍ ഉപയോഗിച്ചും ചികിത്സിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. ഐ വി എഫ് ആവശ്യമായി വന്നവര്‍ക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

നിരവധിയായ കാരണങ്ങള്‍ വന്ധ്യതയ്ക്കിടയാക്കുന്നുണ്ട്. എന്റെ അരികില്‍ ചികിത്സ തേടിയെത്തുന്ന ചിലരെങ്കിലും ധരിച്ച് വെച്ചിരിക്കുന്നത് വന്ധ്യത സ്ത്രീയുടെ മാത്രം പ്രശ്‌നമാണെന്നാണ്. എന്നാല്‍ ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധിക്കാവുന്ന ശാരീരിക പ്രശ്‌നമാണ് എന്ന് മനസ്സിലാക്കണം. സ്ത്രീകളില്‍ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്‌നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്മാരിലാകട്ടെ ബീജത്തിന്റെ എണ്ണത്തിലെ കുറവ്, ബീജമില്ലാത്ത അവസ്ഥ, ചലനശേഷിക്കുറവ്, ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും ഉണ്ട്.

ഐവിഎഫ് അല്ലെങ്കിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In vitro fertilisation) എന്നത് ഒരു ലബോറട്ടറിയിൽ പുരുഷ പങ്കാളിയുടെ ബീജം എടുത്ത് മനുഷ്യശരീരത്തിന് പുറത്തു വച്ച് സ്ത്രീയുടെ അണ്ഡമോ ഓസൈറ്റുകളോ ആയി ബീജസങ്കലനം നടത്തുന്ന പ്രക്രിയയാണ്. ടെസ്റ്റ് ട്യൂബ് ശിശു എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നതെങ്കിലും അണ്ഡം ഒരു ചെറിയ ഡിഷിൽ വച്ച് ബീജസങ്കലനം നടത്തുകയാണ് ചെയ്യുന്നത്. ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം നടത്തുന്ന ഈ പ്രക്രിയ സ്ത്രീയുടെ ഫാലോപ്യൻ ട്യൂബ്‌ അഥവാ അണ്‌ഡവാഹിനിക്കുഴലിലാണ് നടക്കുന്നത്. ഇത് ജീവനുള്ളതിൽ നിന്നെടുക്കുന്ന ബീജസങ്കലനമാണ്. ഫാലോപ്യൻ ട്യൂബിൽ 4 ദിവസത്തേക്ക് കുഞ്ഞ് വളരുന്നു, തുടർന്ന് ഇത് ഫാലോപ്യൻ ട്യൂബ് ഗർഭപാത്രത്തിലേക്കോ ഗര്‍ഭാശയത്തിലേക്കോ കൊണ്ടുപോകുന്നു. ഈ ഭ്രൂണം 9 മാസത്തിനുള്ളിൽ ഒരു കുഞ്ഞായി വളരുന്നു.





Health innovation series is aimed at informing the public about latest treatment procedures in the healthcare industry.This video shot at AsterMIMS Kottakkal delves into the world of infertility and shed light on two common types: primary and secondary infertility. Whether you're seeking answers for yourself or supporting someone you care about, this video is designed to provide valuable insights into these challenges.We start by demystifying primary infertility, a condition where couples struggle to conceive after a year of regular unprotected intercourse
Next, we unravel the complexities of secondary infertility, a condition where couples experience difficulty conceiving despite having previously conceived without any problems. We then introduce you to the revolutionary world of In Vitro Fertilization (IVF) treatment. Explore how this advanced medical procedure can help individuals and couples overcome infertility challenges.
Whether you're considering IVF or simply seeking knowledge about infertility, our aim is to empower you with the information you need. Understanding primary and secondary infertility and the IVF treatment process can help you make informed decisions, foster hope, and find solace on your unique fertility journey.

show more

Share/Embed