ഇന്ന് UAE ക്ക് തിരിച്ചു പോവാട്ടോ😔/ Special Vlog / Aster MIMS Kottakkal / Uterine Fibroids / Ayeshas
Ayesha's Kitchen Ayesha's Kitchen
2.04M subscribers
926,980 views
10K

 Published On Dec 22, 2022

Ayeshas kitchen kerala vlog / Aster mims kottakkal / UFE treatment




fibroid Treatment related സംശയങ്ങൾക്കു
contact -👉👉9656000737
ഫൈബ്രോയിഡ് മുഴകള്‍ക്ക് സര്‍ജറി ആവശ്യമില്ല!!

പൊതുവെ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് മുഴകള്‍. ഫൈബ്രോഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ആശങ്ക സ്വാഭാവികമാണെങ്കിലും അത്രത്തോളും ആശങ്ക ആവശ്യമില്ലാത്ത ഒന്നാണ് ഈ അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാന്‍സര്‍ എന്ന ധാരണയാണ് പൊതുവെ നമുക്കുണ്ടാവാറുള്ളത് എന്നാല്‍ ഫൈബ്രോയിഡുകള്‍ കാന്‍സര്‍ മുഴകളല്ല.

ലക്ഷണങ്ങള്‍

യാതൊരു ലക്ഷണവും കാണിക്കാതെ തന്നെയാണ് മഹാഭൂരിപക്ഷം പേരിലും ഫൈബ്രോയിഡ് മുഴകള്‍ കാണപ്പെടുന്നത്. ഗര്‍ഭപാതത്തിലന് പുറം വശത്തേക്ക് തള്ളിനില്‍ക്കുന്നവയാണെങ്കില്‍ ചിലപ്പോള്‍ തൊട്ട് നോക്കിയാല്‍ മുഴയുള്ളതായി അനുഭവപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് അമിതമായ വേദന, പുറംവേദന, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മലബന്ധം, കാലില്‍ കടച്ചില്‍ മുതലായവയും ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്.

ചികിത്സ

സ്‌കാനിംഗിലൂടെ ഫൈബ്രോയിഡ് മുഴകളുണ്ടെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാല്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നിര്‍വ്വഹിക്കാറുള്ളത്. മരുന്നുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി മാറിയില്ലെങ്കില്‍ സാധാരണയായി സ്വീകരിക്കുന്ന പ്രതിവിധി ഓപ്പറേഷനാണ്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പൊതുവെ ഒരു ഭയം സ്വാഭാവികമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ പുരോഗതികളുടെ ഭാഗമായി സര്‍ജറി ഇല്ലാതെ തന്നെ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വന്ന് കഴിഞ്ഞിരിക്കുന്നു.

യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE)

ഇത്തരത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭാശയ മുഴകള്‍ നീക്കാന്‍ സാധിക്കുന്ന നൂതനമായ ചികിത്സിാ രീതിയാണ് യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബൊളൈസേഷന്‍ അഥവാ യു എഫ് ഇ എന്നത്. കയ്യിലെ രക്തക്കുഴലിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് ഫൈബ്രോയിഡിന്റെ ഉള്ളിലേക്കെത്തിച്ച് ഫൈബ്രോയിഡിന് രക്തം കൊടുക്കുന്ന രക്തക്കുഴലുകളില്‍ പ്രത്യേക വസ്തു ഇഞ്ചക്റ്റ് ചെയ്ത് ഫൈബ്രോയിഡിലേക്ക് രക്തം ത്തെുന്നത് നിര്‍ത്തുക എന്നതാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. രക്തലഭ്യത ഇല്ലാതാകുമ്പോള്‍ ഫൈബ്രോയിഡിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരും. അതിലൂടെ രോഗിക്ക് പൂര്‍ണ്ണമായ രോഗശമനം ലഭ്യമാവുകയും ചെയ്യുന്നു. 90 ശതമാനം പേരിലും ഈ പ്രൊസീജ്യര്‍ വിജയകരമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.

നേട്ടങ്ങള്‍

ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ പത്തിലൊന്ന് മാത്രമേ ഉളളൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കുന്ന പ്രൊസീജ്യറാണ് യു എഫ് ഇ

ആശുപത്രി വാസം ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണ ഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.

ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വലിയ മുറിവ്, തുന്നല്‍ എന്നിവ ആവശ്യമായി വരുന്നില്ല.

രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്.

കൂടുതല്‍ വിശ്രമം ആവശ്യമില്ല.

മുറിവില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ ജോലിക്ക് പോകുവാനും സങ്കീര്‍ണ്ണതകളില്ലാത്ത ദൈനംദിന ജോലികള്‍ നിര്‍വ്വഹിക്കാനും സാധിക്കും.


For more details related to Fibroid treatment without surgery pls contact 👇
9656000737


-------------------------------

Ayeshas kitchen contact details 👇👇

Follow my Instagram -
  / ayeshas_kitche_n  

Reenu's Instagram

https://instagram.com/riza_reen?igshi...

Follow my facebook page -   / ayeshas-kitchen-the-taste-of-malabar-15798...  

Follow my Blog - https://www.tastymalabarfoods.com

For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)

-------------------------------------

Carefree by Kevin MacLeod is licensed under a Creative Commons Attribution license
(https://creativecommons.org/licenses/...)

Source: http://incompetech.com/music/royalty-...

Artist: http://incompetech.com/

show more

Share/Embed