നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടികൊഴിച്ചിലിനും | Benefits of Amla |
Ayurvedam arogyam Ayurvedam arogyam
1.21K subscribers
231 views
13

 Published On Oct 14, 2024

നെല്ലിക്ക

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ് എന്നതാണ് സത്യം.
എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട
നെല്ലിക്കയുടെ സംസ്കൃതനാമം ആമലകി, ശിവം, ധാത്രി എന്നാണ്.
ഇത്യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പെട്ടതാണ്.
പ്രകൃതിദത്തമായ വിറ്റാമിന്‍ ‘സി’ യുടെ ഉറവിടമാണ് നെല്ലിക്ക.
നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്കും ഗുണം ചെയ്യും.
ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക.
നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.
മലബന്ധം തടയുകയും ചെയ്യുന്നു. പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറക്കുകയും ചെയ്യും.
നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും.
നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇലപൊഴിയുന്ന ഇടത്തരം വൃക്ഷമാണ് നെല്ലി.
മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.
നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും.
അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.
ചെറിയ ഇലകള്‍ വിച്ഛകപത്രങ്ങളാണ്. ആയുര്‍വേദവിധിപ്രകാരം ശീതവീര്യവും ഗുരുഗുണവുമാണ് നെല്ലിക്കയ്ക്കുള്ളത്. ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും.
മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.
ത്രിദോഷങ്ങളെയും ശമിപ്പിക്കും. പ്രതിരോധശക്തിയും ധാതുപുഷ്ടിയും വര്‍ദ്ധിപ്പിക്കും.
കായ്, വേര്. തൊലി എന്നിവ ഔഷധയോഗ്യമാണ്. നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി നവോൻമേഷം നൽകും.
നെല്ലിക്ക, ശര്‍ക്കര സമം ചേര്‍ത്ത്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഉള്‍പ്പെടുത്തി മണ്‍ ഭരണിയില്‍ സൂക്ഷിച്ച് ഒരുമാസത്തിനുശേഷം പുറത്തെടുത്ത് അതിന്റെ നീര് (വൈന്‍)ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് ജരാനരകള്‍ ബാധിക്കാതെ യൌവനം നിലനിര്‍ത്താന്‍ സഹായിക്കും.
നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതിൽ ഒരു ഗ്രാം പച്ച മഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും

ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക ചേര്‍ക്കാത്തവ വിരളമാണ്.
നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.
പച്ചനെല്ലിക്ക ചതച്ചെടുത്ത് നീര് മാത്രം ചേര്‍ത്താണ് ധാര്‍ത്യാരിഷ്ടം തയ്യാറാക്കുന്നത്.
നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.
പോഷകഗുണവും ഔഷധമൂല്യവും വളരെയധികം അടങ്ങിയിരിക്കുന്നു.
യൌവനം നിലനിര്‍ത്തുന്നതിന് അപൂര്‍വ കഴിവുള്ള ഫലസസ്യമാണ് നെല്ലിക്ക. ഒരമ്മയുടെ ഗുണം ചെയ്യും നെല്ലിക്ക.
നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്.
അതുകൊണ്ടാണ്സംസ്കൃതത്തില്‍ ധാത്രീ എന്ന പേര് വന്നത്.
പ്രസിദ്ധ ഔഷധമായ ച്യവനപ്രാശം രസായനത്തിലെ മുഖ്യചേരുവ നെല്ലിക്കയാണ്. ധാത്ര്യാരിഷ്ടം, ദശമൂലാരിഷ്ടം, അഭയാരിഷ്ടം, ഭൃംഗരാജതൈലം, അശോകാരിഷ്ടം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം നെല്ലിക്ക കൂടിയ തോതില്‍ ഉപയോഗിക്കുന്നു.
ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുൻപ് നെല്ലിക്കയുടെ നീര് കഴിച്ചാൽ ദഹന പ്രശ്നങ്ങൾ മാറികിട്ടും.
അമ്ല പിത്തം, കഫരോഗങ്ങള്‍,വാതരോഗങ്ങള്‍, നേത്രരോഗം അല‍‍ര്‍ജി എന്നിവ നശിപ്പിക്കുവാനുള്ള നെല്ലിക്കയുടെ കഴിവ്അത്ഭുതാവഹമാണ്.

ശരീരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചൊറിഞ്ഞു ചുമന്നു തടിച്ച തിണര്‍പ്പ് എന്ന അലര്‍ജിക്ക് ഉണക്കനെല്ലിക്കയും ചെറുപയറും കൂടി സൂക്ഷ്മ ചൂര്‍ണ്ണമാക്കി നെയ്യില്‍ കുഴച്ചു പുരട്ടിയാല്‍ തിണര്‍പ്പും ചൊറിച്ചിലും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും മാറും. ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിചിരങ്ങുകള്‍ക്ക് ഉണക്കനെല്ലിക്ക കഷായം കൊണ്ട് കഴുകിയാല്‍ വളരെ വേഗം അസുഖം ഭേദമാവും. പച്ചനെല്ലിക്ക ചതച്ചെടുത്ത നീരില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ പല്ലിന് ബലവും എല്ലിന് ശക്തിയും കൂടും. കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ മൂന്നും ചേര്‍ന്നതാണ് തൃഫലാ ചൂര്‍ണ്ണം.
ഈ ചൂര്‍ണ്ണം മൂന്നു ഗ്രാംവീതം തേനില്‍ ചേ‍ര്‍ത്ത് കഴിച്ചാല്‍ തിമിര ബാധ തടയും, മലബന്ധം അകറ്റും, കണ്ണിന് കാഴ്ചശക്തിയുംവര്‍ധിക്കും.

അമ്ലപിത്തം, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ നിന്നും വെള്ളം വരിക എന്നിവയ്ക്ക് ഉണക്കനെല്ലിക്കയുടെ പൊടി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ സുഖപ്പെടും.
പ്രമേഹവും ജ്വരവും കുറയ്ക്കും.
നാഡികളെ ഉത്തേജിപ്പിക്കും.
നെല്ലിക്കനീരും അമൃതുനീരും ഒരു ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ പ്രമേഹം മാറും.
നെല്ലിക്ക അരച്ച് അടിവയറ്റില്‍ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും.
നെല്ലി ഇലകൊണ്ടുള്ള ശീത കഷായത്തില്‍ ഉലുവപ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എത്ര പഴകിയ അര്‍ശസ്സും മാറും.
നല്ല മൂപ്പെത്തിയ നെല്ലിക്ക മൂന്നു കിലോ, ശര്‍ക്കര ഒരു കിലോ എന്നിവ മണ്‍ ഭ‍രണിയിലോ,സ്ഫടിക ഭരണിയിലോ ഇട്ട് മഞ്ഞള്‍ പ്പൊടി ഇരുപത്തി അഞ്ചു ഗ്രാം. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേര്‍ത്ത് അടച്ചുകെട്ടി ഒരു മാസം സൂക്ഷിക്കുക. അതിനുശേഷം ഓരോ നെല്ലിക്കയും അതില്‍ രൂപംകൊണ്ട തേന്‍ പോലുള്ള സ്വരസവും ഓരോ സ്പൂണ്‍ വീതം ദിവസവും കഴിക്കുക.

show more

Share/Embed