ലഹരി ലഹരി ലഹരി-P L Sunny Asst. Excise inspector Rtd.
Santhwana Sparsam Palliative Care Santhwana Sparsam Palliative Care
357 subscribers
6 views
1

 Published On Sep 1, 2024

ശിൽപ്പ ശാല സംഘടിപ്പിച്ചു

പാവറട്ടി

പുതിയ അധ്യയന വർഷം കേരളത്തിൽ മയക്കുമരുന്ന് ഉപയോഗത്തിലും,
കച്ചവടത്തിലും വിദ്യാർത്ഥികളുടെ പേരിൽ നൂറോളം കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന്
അസി : എക്സൈസ് കമ്മീഷണർ സതീഷ് പികെ പറഞ്ഞു . വിദ്യാർത്ഥിനികളും കേസിൽ ഉൾപ്പെടുന്നു എന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു

ലഹരിമുക്ത പഞ്ചായത്ത് എന്ന ബാനറിൽ സാന്ത്വനസ്പർശം പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പ ശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

മയക്കു മരുന്ന് ലോബി ശക്തരാണെന്നും അവരുടെ മുഖ്യലക്ഷ്യം വിദ്യാർത്ഥികളാണെന്നും അസി : എക്സൈസ് ഇൻസ്‌പെക്ടർ എ സി ജോസഫ് ഓർമിപ്പിച്ചു സന്നദ്ധ പ്രവർത്തകരും , വിദ്യാർഥികളും സദാ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു

സിവിൽ എക്സൈസ് ഇൻസ്‌പെക്ടർ
ലത്തീഫ് കെ ,
റിട്ട : അസി എക്സൈസ് ഓഫീസർ സണ്ണി പി എൽ
എന്നിവർ സംസാരിച്ചു

സാന്ത്വനസ്പർശം പാലിയേറ്റിവ് പ്രസിഡണ്ട് എൻ പി അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഫാഇസ ബത്തൂൽ പ്രാർത്ഥന ഗീതം ആലപിച്ചു.
ജസ്‌ല ജമാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എം റജീന പരിപാടി ഉദ്ഘാടനം ചെയ്തു
വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുത്തു

സാന്ത്വനസ്പർശം പാലിയേറ്റിവ് മുഖ്യ രക്ഷധികാരി എ കെ ഉസ്മാൻ ഹാജി
സംസാരിച്ചു
സാന്ത്വനസ്പർശം സെക്രട്ടറി ഹാരിസ് ഹനീഫ് സ്വാഗതവും സ്റ്റുഡന്റ് ഇനിഷ്യേറ്റിവ് കോർഡിനേറ്റർ മാർട്ടിൻ ലൂയിസ് നന്ദിയും പറഞ്ഞു

#santhwanasparsam

#palliativecare

#physiotherapy

#pavaratty

#puthumanassery

#vimukthi 

#antinarcotics

show more

Share/Embed