സ്ട്രോക്ക് ചികിത്സാ രീതികൾ | Stroke Treatment - Dr. Vivek Nambiar | Amrita Hospitals
Amrita Hospital, Kochi Amrita Hospital, Kochi
69.5K subscribers
10,722 views
141

 Published On Nov 8, 2021

"മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ നാഡീകോശങ്ങൾക്കുണ്ടാകുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്‌ട്രോക്ക് ചികിത്സയുടെ വിവിധ ഘട്ടങ്ങളെപ്പറ്റി കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിൻ വിഭാഗം മേധാവി ഡോ.വിവേക് നമ്പ്യാർ സംസാരിക്കുന്നു.

സമയമാണ് സ്‌ട്രോക്ക് ചികിത്സയിൽ ഏറെ നിർണായകമായ ഒരു ഘടകം. സ്‌ട്രോക്ക് ബാധിച്ച ഒരാൾക്ക് എത്രയും നേരത്തെ വിഗദ്ധ ചികിത്സ ലഭ്യമാക്കുന്നുവോ അത്രയും കൂടുതൽ രോഗമുക്തിയും സാധ്യമാകും. ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, കൂടിയ കൊളസ്‌ട്രോൾ, പുകവലി, ഹൃദ്രോഗം എന്നിവയെല്ലാം സ്‌ട്രോക്കിന് കാരണമാകാം.

ബ്ലോക്ക് മാറ്റാനുള്ള 'ത്രോംബോലൈസിസ്' ചികിത്സയാണ് സ്ട്രോക്ക് ചികിത്സയിൽ പ്രധാനം. രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്ന രക്തക്കട്ടകളെ മരുന്നുകൾ ഇൻജക്ട് ചെയ്ത് അലിയിപ്പിച്ചു കളയുന്നതാണ് ഈ ചികിത്സാരീതി. ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും ഈ രീതിയാണ്. എന്നാൽ ഇതിനുള്ള ശക്തിയേറിയ ഇൻജക്ഷൻ എല്ലാ രോഗികൾക്കും അനുയോജ്യമാകില്ല.
"

#StrokeMedicine #AmritaHospitals #StrokeRehabilitation #Thrombolysis

show more

Share/Embed