വലിയ വിശ്വാസത്തിനായ്....❤️ 16 September 2024
TANAKH fr filson TANAKH fr filson
6.26K subscribers
752 views
38

 Published On Sep 15, 2024

യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ കഫര്‍ണാമിലേക്കുപോയി.
അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോ ഗം ബാധിച്ച്‌ ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു.
ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്‌, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ അപേക്‌ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത്‌ അയച്ചു.
അവര്‍ യേശുവിന്റെ അടുത്തുവന്ന്‌ കേണപേക്‌ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്‌തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്‌.
എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക്‌ ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്‌തിട്ടുണ്ട്‌. യേശു അവരോടൊപ്പം പുറപ്പെട്ടു.
അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരില്‍ ചിലരെ അയച്ച്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ്‌ ബുദ്‌ധിമുട്ടേണ്ടാ. അങ്ങ്‌ എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.
അങ്ങയെ നേരിട്ടു സമീപിക്കാന്‍പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ്‌ ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും.
കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്‌; എന്റെ കീഴിലും പടയാളികള്‍ ഉണ്ട്‌. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട്‌ ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു.
യേശു ഇതു കേട്ട്‌ അവനെപ്പറ്റി വിസ്‌മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ്‌ അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വി ശ്വാസം ഞാന്‍ കണ്ടിട്ടില്ല.
അയയ്‌ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായികണ്ടു.
ലൂക്കാ 7 : 1-10

show more

Share/Embed