ശ്രീ ചന്ദ്രൻ പണിക്കർ || Chandran Panikkar
BRIGHT VISION 👁️ BRIGHT VISION 👁️
1.95K subscribers
9,508 views
145

 Published On Mar 31, 2023

ചിലമ്പഴിക്കുന്നു കനലാടിമാരിലെ സവ്യസാചി...

ലക്ഷ്യങ്ങളെല്ലാം ഭേദിക്കുന്ന അർജ്ജുനന് തുല്യമാണ് തെയ്യമെന്ന അനുഷ്ഠാന നർത്തനത്തിൽ കിനാനൂർ കരിന്തളം കിളിയളത്തെ ചന്ദ്രൻപണിക്കരുടെ സ്ഥാനം.മനയോലയും ചായില്യവും മുഖത്ത് വീണാൽ മുന്നിലെത്തുന്ന വിശ്വാസസമൂഹത്തിന് മുന്നിൽ വിശ്വസിക്കുന്ന മൂർത്തിയായുള്ള പരകായപ്രവേശം ഇങ്ങനെ സാദ്ധ്യമാക്കിയ തെയ്യക്കോലധാരിയെ വേറെ കണ്ടെത്താൻ പ്രയാസപ്പെടും.
വിവിധ കഴകങ്ങളിൽ പന്ത്രണ്ടുവർഷങ്ങളുടെ ഇടവേളകളിലായി കെട്ടിയാടിയ 34 നാലോളം ഒറ്റക്കോലങ്ങൾ(തീക്കോലം), പട്ടുംവളയും വാങ്ങിയ ഇടത്ത് തുടർച്ചയായി 43 വർഷം പ്രധാന കോലം -ഇങ്ങനെ തെയ്യപ്രപഞ്ചത്തിൽ തന്നെ അധികമാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ വലിയൊരു പട്ടിക തന്നെയുണ്ട് ചന്ദ്രൻ പണിക്കരുടെ തെയ്യാട്ടജീവിതത്തിൽ.വർഷംതോറും കെട്ടിയാടിയ തീക്കോലങ്ങളുടെ കണക്ക് വിട്ടാണ് വലിയ മേലേരിയുള്ള ഒറ്റക്കോലങ്ങളിൽ പണിക്കരുടെ കണക്ക്.
ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവിൽ പതിമൂന്നാംവയസിൽ വിഷ്ണുമൂർത്തിയുടെ കോലമണിഞ്ഞ് തുടക്കം. തൊട്ടടുത്ത വർഷം കയ്യൂർ ആൽക്കീഴിൽ ഭഗവതിക്ഷേത്ര കളിയാട്ടമഹോത്സവത്തിൽ ഒറ്റക്കോലം. ഇതിന് ശേഷം കിണാവൂർ അള്ളടവൻമാർക്ക് അവകാശപ്പെട്ട കാവുകളിലും കഴകങ്ങളിലും മുണ്ട്യകളിലും തറവാട്ടുകളിലുമായി എണ്ണിയാലൊടുങ്ങാത്ത തെയ്യക്കോലങ്ങൾ. വിഷ്ണുമൂർത്തിയും ചാമുണ്ഡിയും ഭൈരവനും പൊട്ടൻതെയ്യവും കുറത്തിയും ഗുളികനുമെല്ലാമായി പരകായപ്രവേശം ചെയ്ത അരനൂറ്റാണ്ടിലധികം വരുന്ന കാലം. അൻപത്തിനാലാം വയസിലും ഒറ്റക്കോലം കെട്ടിയാടിയത്-
എല്ലാം ചരിത്രത്തിലേക്ക് പോകുകയാണ്. ആദ്യമായി ചായില്യക്കൂട്ട് മുഖത്ത് വീഴ്ത്തിയ ചെറുവയലടുക്കം കാവിൽ ഈ വർഷത്തെ കളിയാട്ടത്തിൽ ചന്ദ്രൻ പണിക്കറെന്ന അതുല്യ കോലധാരി ചിലമ്പഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. തെയ്യങ്ങളെയെല്ലാം തോറ്റിയുണർത്തി നർത്തനമാടി പ്രസാദിപ്പിച്ച ഈ കനലാടിയെ ഫോക് ലോർ പണ്ഡിതർ കണ്ട മട്ടില്ല. തെയ്യത്തിലെ സർവവിജ്ഞാനകോശമെന്ന നിലയിൽ ശോഭിക്കുമ്പോഴും ഈ ഖ്യാതി ഫോക് ലോർ അക്കാഡമി അടക്കമുള്ള സംവിധാനങ്ങളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. വൈകി കിട്ടുന്ന നീതി അനീതിയാണെങ്കിലും അതിനെങ്കിലും ഈ സംവിധാനങ്ങൾക്ക് മനസുണ്ടാവട്ടേയെന്ന് ആഗ്രഹിക്കുന്നു.
... കടപ്പാട് respective writer...
   • ശ്രീ ചന്ദ്രൻ പണിക്കർ || Chandran Pani...  

show more

Share/Embed